ആസ്ത്മ ശിൽപശാല
text_fieldsമസ്കത്ത്: ആസ്ത്മയുമായി ബന്ധപ്പട്ട് ആരോഗ്യമന്ത്രാലയം സിപ്ലയുമായി സഹകരിച്ച് മസ്കത്തിലെ ആരോഗ്യകേന്ദ്രത്തിൽ ശിൽപശാല നടത്തി. നൂതന ചികിത്സാരീതിയേയും രോഗനിർണയത്തെയും മറ്റും മനസ്സിലാക്കാൻ ഉതകുന്നതായി ശിൽപശാല.
ആസ്ത്മയുടെ ചികിത്സയെയും നിയന്ത്രണത്തെയും കുറിച്ച് പ്രാഥമിക ആരോഗ്യസ്ഥാപനങ്ങളിലെ ആരോഗ്യപ്രവർത്തകരുടെ അറിവ് മെച്ചപ്പെടുത്തുക എന്നതായിരുന്നു ശിൽപശാലയിൽ ലക്ഷ്യമിട്ടിരുന്നത്. ആസ്ത്മ രോഗത്തിന്റെ കണ്ടെത്തൽ, ഇൻഹലറുകളുടെ ഉപയോഗം തുടങ്ങിയവയെക്കുറിച്ച് ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകാനും ശിൽപശാലയിലൂടെ ഉദ്ദേശിക്കുന്നുണ്ട്. ഒമാനുൾപ്പെടെ ലോകത്ത് വിട്ടുമാറാത്ത ഒരു അസുഖമാണ് ആസ്തമയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ സാംക്രമികേതര രോഗവകുപ്പ് ഡയറക്ടർ ഡോ. ഷാദ അൽ റൈസി പറഞ്ഞു. അതുകൊണ്ടുതന്നെയാണ് ആരോഗ്യമന്ത്രാലയം ഒമാൻ റെസ്പിറേറ്ററി സൊസൈറ്റിയുമായി സഹകരിച്ച് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളിൽ സമഗ്രമായ ആസ്ത്മ സേവനങ്ങൾ സ്ഥാപിച്ചത്. വിവിധ തരത്തിലുള്ള ഇൻഹൽഡ് മരുന്നുകളും ആസ്ത്മ കൈകാര്യം ചെയ്യാൻ പരിശീലനം ലഭിച്ച ഹെൽത്ത് കെയർ ടീമുകളേയും ഒരുക്കിയിട്ടുണ്ടെന്നും അവർ പറഞ്ഞു.
പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 161 ആസ്ത്മ ക്ലിനിക്കുകളുണ്ട്. ആകെ പ്രാഥമിക ശുശ്രൂഷാസൗകര്യങ്ങളുടെ 65 ശതമാനം വരുമിത്. പ്രൈമറി ഹെൽത്ത് കെയർ തലത്തിൽ ആസ്ത്മ ചികിത്സ സംവിധാനത്തെ സംയോജിപ്പിച്ച് സേവനങ്ങളെ സമൂഹവുമായി അടുപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് അൽ റൈസി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.