എ.ടി.എസ് ഗ്ലോബല്‍ എക്‌സ്പ്രസ് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു
text_fieldsമസ്‌കത്ത്: മികച്ച സേവനം ലഭ്യമാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തെ പ്രമുഖ കൊറിയര്‍ സര്‍വിസ് സ്ഥാപനമായ എ.ടി.എസ് ഗ്ലോബല്‍ എക്‌സ്പ്രസ് പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്ന് മാനേജ്‌മെന്‍റ് പ്രതിനിധികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
നിലവിലെ അഞ്ചു ശാഖകള്‍ക്കുപുറമെ ആറുമാസത്തിനുള്ളില്‍ ഒമാനില്‍ 17 ശാഖകള്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കും. ഒരുമാസത്തിനുള്ളില്‍ ബുറൈമി, സലാല, സുഹാര്‍ എന്നിവിടങ്ങളിൽ പുതിയ ശാഖകള്‍ തുറക്കും. മറ്റു ഇടങ്ങളില്‍ ആറുമാസത്തിനുള്ളിലും ആരംഭിക്കും.
എ.ടി.എസ് ഗ്ലോബല്‍ എക്‌സ്പ്രസ് സേവനങ്ങള്‍ കൂടുതല്‍ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി 'സെന്‍റിമെന്‍റല്‍ എക്‌സ്പ്രസ്', 'സ്റ്റുഡന്‍റ് എക്‌സ്പ്രസ്' എന്നീ വിഭാഗങ്ങള്‍കൂടി പുതുതായി ആരംഭിക്കും. 'സെന്റിമെന്‍റല്‍ എക്‌സ്പ്രസ്' സേവനത്തിലൂടെ ഇന്ത്യ, ശ്രീലങ്ക, പാകിസ്താന്‍ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് വിശേഷദിവസങ്ങളില്‍ പ്രിയപ്പെട്ടവര്‍ക്കുള്ള സമ്മാനങ്ങള്‍ മൂന്നോ, നാലോ ദിവസങ്ങളില്‍ എത്തിക്കാനാകും. പരമാവധി അഞ്ചു കിലോഗ്രാം ആണ് ഇതിലൂടെ അയക്കാനാവുക.
'സ്റ്റുഡന്‍റ് എക്‌സ്പ്രസ്' സേവനത്തിലൂടെ വിദ്യാര്‍ഥികള്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് ഉൾപ്പെടെ അയക്കേണ്ട രേഖകള്‍ കുറഞ്ഞ ചെലവില്‍ വളരെ വേഗത്തില്‍ എത്തിക്കാൻ സാധിക്കും.
നിലവില്‍ മറ്റു ഏജന്‍സികള്‍ നല്‍കുന്ന നിരക്കില്‍ നിന്നും കുറഞ്ഞ തുക മാത്രം ഈടാക്കിയാണ് എക്‌സ്പ്രസ് സേവനം ലഭ്യമാക്കുന്നതെന്ന് മാനേജ്മെന്‍റ് പ്രതിനിധികൾ പറഞ്ഞു. അന്തര്‍ദേശീയ ഓണ്‍ലൈന്‍ ഡെലിവറി സ്ഥാപനങ്ങളുമായി സഹകരിച്ചു കൂടുതല്‍ സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ വളരെ വേഗത്തില്‍ ചെയ്തുകൊടുക്കുവാന്‍ സാധിക്കുമെന്നും മാനേജ്മെന്റ് പ്രതിനിധികള്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ നൗഷാദ് സുലൈമാന്‍, ഖാന്‍ പര്‍വേസ്, അനസ് നൗഷാദ് സുലൈമാന്‍, റിനു ഇബ്‌റാഹിം എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.