വിദേശത്തേക്ക് മടങ്ങിയ ദിവസംതന്നെ പ്രവാസിയുടെ വീട്ടിൽ മോഷണശ്രമം
text_fieldsമോഷണശ്രമം നടന്ന കോട്ടയെത്ത അഹമ്മദ് കബീറിെൻറ വീട്ടിൽ പൊലീസ് തെളിവെടുപ്പിന് എത്തിയപ്പോൾ
മസ്കത്ത്: വിദേശത്തേക്ക് മടങ്ങിയ ദിവസംതന്നെ പ്രവാസിയുടെ വീട്ടിൽ മോഷണശ്രമം. സലാലയിൽ പ്രവാസിയായ കോട്ടയം മുക്കൂട്ടുതറ കൊല്ലമുളയിൽ പുത്തേഴത്ത് കണമല അഹമ്മദ് കബീറിെൻറ വീട്ടിലാണ് സംഭവം. കബീർ നാട്ടിൽ നിന്നും മടങ്ങിയ 18നാണ് മോഷണം ഉണ്ടായത്.
വിലപിടിപ്പുള്ള സാധനങ്ങൾ വീട്ടിൽനിന്ന് മാറ്റിയിരുന്നതിനാൽ വലിയ നഷ്ടം ഉണ്ടായില്ല. വീടിെൻറ കതകുകൾ കുത്തിപ്പൊളിച്ച നിലയിൽ ആയിരുന്നു. ബന്ധുക്കളാണ് സംഭവം അറിഞ്ഞത്. തുടർന്ന് വെച്ചൂച്ചിറ പൊലീസും ഡോഗ് സ്ക്വാഡും വീട്ടിൽ എത്തി പരിശോധന നടത്തി. സമീപത്തുള്ള സി.സി.ടി.വി ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. കബീർ വീട്ടിൽനിന്നു പോയത് അറിയാവുന്ന ആരോ ആണ് മോഷണ ശ്രമത്തിനു പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. വീട്ടിലുണ്ടായിരുന്ന ഇലക്ട്രോണിക് സാധനങ്ങൾ നഷ്ടപ്പെട്ടിട്ടില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.