ഒമാനിലെ വിമാന യാത്രക്കാരുടെ ശ്രദ്ധക്ക്; ശരീര താപനില 38 ഡിഗ്രിക്ക് മുകളിലാണെങ്കിൽ പി.സി.ആർ പരിശോധന നിർബന്ധം
text_fieldsമസ്കത്ത്: ഒമാനിൽ നിന്നുള്ള വിമാന യാത്രക്കാരുടെ ശരീര താപനില തെർമൽ സ്ക്രീനിങ്ങിൽ 38 ഡിഗ്രിക്ക് മുകളിൽ കാണുന്ന പക്ഷം പി.സി.ആർ പരിശോധന നിർബന്ധമായിരിക്കുമെന്ന് ഒമാൻ വിമാനത്താവള കമ്പനി ഒാർമിപ്പിച്ചു. പനി ബാധിതരെ കണ്ടെത്താനാണ് തെർമൽ സ്കാനിങ് നടത്തുന്നത്. പി.സി.ആർ വേണ്ടവർക്ക് മസ്കത്ത്, സലാല വിമാനത്താവളങ്ങളുടെ ഭാഗമായി തന്നെ അതിന് സൗകര്യങ്ങളുണ്ടെന്നും യാത്രക്കാർക്കായുള്ള പുതുക്കിയ മാർഗ നിർദേശത്തിൽ വിമാനത്താവള കമ്പനി അറിയിച്ചു.
മസ്കത്ത് വിമാനത്താവളത്തിലെ പി5 പാർക്കിങ് കേന്ദ്രത്തിലും സലാല വിമാനത്താവളത്തിൽ കാർഗോ ടെർമിനലിലുമാണ് പി.സി.ആർ പരിശോധനക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത്. 19 റിയാലാണ് ഫീസ്. 24 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം ലഭ്യമാകും. https://covid19.emushrif.om എന്ന വെബ്സൈറ്റിൽ പരിശോധനാഫലം ഒാൺലൈനായി ലഭിക്കും.
സ്വദേശികൾക്കും വിദേശികൾക്കും രാജ്യത്തിന് പുറത്തുപോകാൻ മുൻകൂർ അനുമതി ആവശ്യമില്ലെങ്കിലും യാത്ര ചെയ്യുന്ന രാജ്യത്തെ കോവിഡ് ചികിത്സാ ചെലവിനായുള്ള ഇൻഷുറൻസ് പരിരക്ഷ ഉണ്ടാകണമെന്ന് വിമാനത്താവള കമ്പനി അറിയിച്ചു. ആരോഗ്യ-സുരക്ഷാ നടപടി പാലിക്കുന്നതിെൻറ ഭാഗമായുള്ള കാത്തിരിപ്പ് ഒഴിവാക്കാൻ സാധ്യമെങ്കിൽ ഒാൺലൈൻ ചെക്ക് ഇൻ അടക്കം കാര്യങ്ങൾ ചെയ്യണം.
വിമാനം പുറപ്പെടുന്നതിന് മൂന്ന് മുതൽ നാല് മണിക്കൂർ മുമ്പുവരെ വിമാനത്താവളത്തിൽ എത്തണം. യാത്ര പുറപ്പെടുന്ന രാജ്യത്തേക്കുള്ള കോവിഡ് പ്രോേട്ടാക്കോളുകളെ കുറിച്ച് ധാരണ വേണം. രോഗലക്ഷണങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ യാത്ര ചെയ്യരുത്. യാത്രക്കാരെ മാത്രമായിരിക്കും വിമാന ടെർമിനലിന് ഉൾവശത്തേക്ക് പ്രവേശിപ്പിക്കുക.
ഭിന്നശേഷിക്കാർക്ക് ഒപ്പം മാത്രമാണ് സഹായിയായി ആളെ പ്രവേശിപ്പിക്കുക. വിമാനത്താവളത്തിലും യാത്രയിലും മുഴുവൻ സമയം മുഖാവരണം ധരിച്ചിരിക്കണം. നാലു മണിക്കൂർ കൂടുേമ്പാൾ മുഖാവരണം മാറ്റണം. വിമാനത്താവള ടെർമിനലിൽ ഒന്നര മീറ്ററെങ്കിലും സാമൂഹിക അകലം പാലിക്കണം. ചെക്ക് ഇൻ നടപടിയിലും സുരക്ഷാ പരിശോധനയിലും ഫോൺ അല്ലെങ്കിൽ മറ്റു സാധനങ്ങൾ കൈകളിൽ പാടില്ലെന്നും അറിയിപ്പിൽ പറയുന്നു. കൈകൾ ഇടക്കിടെ കഴുകുന്നത് അടക്കം ആരോഗ്യ സുരക്ഷാ നടപടികളും പാലിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.