ദോഫാറിൽ മഞ്ഞൾ കൃഷി വ്യാപിപ്പിക്കാൻ അധികൃതർ
text_fieldsമസ്കത്ത്: ദോഫാർ ഗവർണറേറ്റിൽ മഞ്ഞൾ കൃഷി വ്യാപിപ്പിക്കാൻ അധികൃതർ. ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് അഗ്രികൾച്ചറൽ, ഫിഷറീസ്, വാട്ടർ റിസോഴ്സിന്റെ നേതൃത്വത്തിൽ പദ്ധതിയുടെ ആദ്യഘട്ടം നടപ്പാക്കിത്തുടങ്ങി.
കാർഷിക, മത്സ്യബന്ധന വികസന ഫണ്ടിന്റെ പിന്തുണയോടെയാണ് കൃഷി നടത്തുന്നത്. ആദ്യ ഘട്ടത്തിൽ, സലാല, താഖ, ധാൽകുട്ട്, റഖ്യുത് എന്നീ നാല് വിലായത്തുകളിലായി 12 ഗ്രാമങ്ങളാണ് പദ്ധതി നടപ്പാക്കുക.
ഭൂമി ഒരുക്കുക, ആധുനിക ജലസേചന സംവിധാനം ലഭ്യമാക്കുക തുടങ്ങിയവയടക്കം 60 കർഷകർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക മൂല്യമുള്ള തനത് വിളയായി ഗവർണറേറ്റിൽ മഞ്ഞൾ കൃഷി സ്ഥിരപ്പെടുത്തുന്നതിന് കർഷകരെ പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.