കമ്പ്യൂട്ടറുകളുടെ ലഭ്യത: ഉപഭോക്തൃ അതോറിറ്റി ചെയർമാൻ പരിശോധിച്ചു
text_fieldsമസ്കത്ത്: ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചെയർമാെൻറ നേതൃത്വത്തിൽ മസ്കത്ത് ഗവർണറേറ്റിൽ കമ്പ്യൂട്ടറുകൾ വിൽപന നടത്തുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തി. കമ്പ്യൂട്ടറുകളുടെ ലഭ്യതയും അവയുടെ വിലയുമടക്കം കാര്യങ്ങൾ പരിശോധിക്കുന്നതിെൻറ ഭാഗമായിട്ടായിരുന്നു അപ്രതീക്ഷിത സന്ദർശനം.
ചെയർമാൻ സുലൈം ബിൻ അലി അൽ ഹിക്മാനി വെള്ളിയാഴ്ച വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി അതോറിറ്റി ഒാൺലൈനിൽ സ്ഥിരീകരിച്ചു. വിതരണക്കാർ ഉപഭോക്താക്കൾക്ക് ഒാഫറുകൾ നൽകുന്നുണ്ടെന്നും ആവശ്യക്കാർ കൂടിയതിനെ തുടർന്ന് വില ഉയർത്തിയിട്ടില്ലെന്ന് ഉറപ്പുവരുത്തുന്നതിെൻറ ഭാഗമായിട്ടായിരുന്നു സന്ദർശനമെന്ന് അതോറിറ്റി അറിയിച്ചു. ഒമാനിൽ ലാപ്ടോപ്പുകളുടെ ലഭ്യതയിൽ കാര്യമായ കുറവ് തന്നെ അനുഭവപ്പെടുന്നതായി കഴിഞ്ഞ ദിവസം വാർത്തകളുണ്ടായിരുന്നു. സ്കൂൾ അക്കാദമിക് വർഷം കൂടി തുടങ്ങിയതോടെ ലാപ്ടോപ്പുകൾക്ക് ആവശ്യക്കാർ വർധിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.