അവിസെൻ ഫാർമസിയുടെ പുതിയ ശാഖ മാൾ ഓഫ് ഒമാനിൽ പ്രവർത്തനം തുടങ്ങി
text_fieldsമസ്കത്ത്: ഒമാനിലെ മുൻനിര ഫാർമസ്യൂട്ടിക്കൽ റീട്ടെയിൽ ശൃഖലയായ അവിസെന്റെ ഏറ്റവും പുതിയ ശാഖ മാൾ ഓഫ് ഒമാനിൽ പ്രവർത്തനം തുടങ്ങി. മസ്കത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ ഫാർമസ്യൂട്ടിക്കൽ ശൃംഖലയാണ് അവിസെൻ.
അത്യാധുനിക സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന ബ്രാഞ്ച് ബൗഷർ വിലായത്ത് ശൂറാ കൗൺസിൽ പ്രതിനിധി മൻസൂർ ബിൻ ഖലീഫ ബിൻ നസീർ അൽ സിയാബി ഉദ്ഘാടനം ചെയ്തു. പേഷ്യന്റ് കൗൺസലിങ്ങിനായി പ്രത്യേകം ഏരിയ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഫാർമസിക്കുള്ളിലെ നൂതന സൗകര്യങ്ങളൊടെയുള്ള ക്രമീകരണവും ഉപഭോക്തൃത സൗഹൃദ സമീപനവും ആകർഷിക്കുന്നതാണ്.
2009ൽ ഇബ്രിയിൽ ഒരൊറ്റ മരുന്നുവിതരണ സ്ഥാപനത്തിൽ തുടങ്ങിയ ഈ കമ്പനി കഴിഞ്ഞ 15 വർഷത്തിനുള്ളിൽ പ്രമുഖ ആരോഗ്യ സംരക്ഷണ സ്ഥാപനമായി വളരുകയായിരുന്നു.
എല്ലാവർക്കും വിശ്വസനീയമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്നതിലാണ് 'അവിസെൻ' ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. എക്സിക്യൂട്ടിവ് ഡയറക്ടർ ഷബീർ അലി, ഓപറേഷൻ ഹെഡ, വിനു കൊണ്ടേരമ്പാട്ട്, ബോർഡ് അംഗം സക്കറിയ ചെറുകുന്നോൻ, അദവാ അൽ വതാനിയ ഫാർമസ്യൂട്ടിക്കൽ കൺസൾട്ടൻസി ഡോ. ഹമീദ് സെയ്ഫ് അൽ സബാഹി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.