വ്യാപാര മേഖലയിൽ ഉണർവേകി
text_fieldsമസ്കത്ത്: വ്യാപാര മേഖലക്ക് ഉണർവ് പകർന്ന് ഇന്ത്യ-ഒമാൻ സംയുക്ത കമീഷൻ യോഗത്തിന് കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽ തുടക്കമായി. പരിപാടിയുടെ ഭാഗമായി വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ് , ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി പിയൂഷ് ഗോയൽ, വൈദ്യുതി, പുനരുപയോഗ ഊർജ മന്ത്രി രാജ് കുമാർ സിങ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയുെടയും ഒമാെൻറയും വളർച്ചയെ സഹായിക്കുന്നതിന് പുതിയ ബിസിനസ് അജണ്ട രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അഞ്ച് ദിവസത്തെ വ്യാപാര നിക്ഷേപ ദൗത്യത്തിനായി ഒമാൻ പ്രതിനിധിസംഘം വ്യവസായ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ത്യയിൽ എത്തിയിരിക്കുന്നത്.
പരിപാടിയുടെ രണ്ടാം ദിന ചർച്ചയിൽ സംതൃപ്തി രേഖപ്പെടുത്തിയ മന്ത്രി ഖായിസ് ബിൻ മുഹമ്മദ് അൽ യൂസഫ്, കയറ്റുമതിയും നിക്ഷേപവും വർധിപ്പിക്കാനും ജനങ്ങൾക്ക് തൊഴിലവസരങ്ങൾ നൽകാനും ഇരുരാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തത്തിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പുനരുൽപാദിപ്പിക്കാവുന്ന ഊർജം, ഫാർമസ്യൂട്ടിക്കൽസ് മേഖലകളിലും ഇരു രാജ്യങ്ങൾക്കും ഒരുമിച്ച് നേടാൻ കഴിയുന്ന വലിയ സാധ്യതകൾ ആണ് ഉള്ളത്. 2022ൽ ഒമാനിലെ ഇന്ത്യൻ നിക്ഷേപം 7.5 ശതകോടി ഡോളറിലെത്തിയ കാര്യവും യോഗത്തിൽ ചർച്ചക്ക് വന്നു. ഒമാനിലെ വാണിജ്യ, വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രാലയത്തിന്റെ ഇൻവെസ്റ്റ് ഈസി പോർട്ടലിന്റെ പ്രാധാന്യത്തെ പറ്റിയും മന്ത്രി പറഞ്ഞു.
2021 ഏപ്രിൽ മുതൽ, ഇൻവെസ്റ്റ് ഈസിയിൽ രജിസ്റ്റർ ചെയ്യുന്ന ഇന്ത്യൻ ബിസിനസുകളുടെ എണ്ണത്തിൽ 94.8 ശതമാനം വർധനവാണ് ഉണ്ടായിട്ടുള്ളത്. 2019ലെ 450ൽനിന്ന് കഴിഞ്ഞ വർഷമിത് 877 ആയാണ് ഉയർന്നിരിക്കുന്നത്. ഒമാനിൽ ഇന്ത്യൻ കമ്പനികൾക്കുള്ള വലിയ വിശ്വാസമാണ് ഈ ഉയർച്ച കാണിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
നിക്ഷേപകർക്കുള്ള വാണിജ്യവ്യവസായ മന്ത്രാലയത്തിെൻറ ഏക ജാലക സംവിധാനാമാണ് ഇൻവെസ്റ്റ് ഈസി പോർട്ടൽ. ഒരൊറ്റ ഇ-ഇടപാടിലൂടെ പത്ത് പ്രമുഖ അതോറിറ്റികളിൽ നിന്നുള്ള ലൈസൻസുകളും 1,500ലധികം സാമ്പത്തിക പ്രവർത്തനങ്ങൾക്ക് അനുമതിയും ലഭിക്കും. 2021 ഏപ്രിലിൽ മന്ത്രാലയം ഈ സേവനം ആരംഭിച്ചിട്ട് ഇതുവരെ 1,96,000 ലൈസൻസുകളാണ് നൽകിയത്. ഇതിൽ 23,000 വിദേശ നിക്ഷേപകർക്കാണ് നൽകിയത്.
2021ൽ ഇന്ത്യയിലേക്കുള്ള എണ്ണ ഇതര കയറ്റുമതിയിൽ 172 ശതമാനത്തിെൻറ വർധനവാണുണ്ടായിരിക്കുന്നത്. മഹാമാരികാലത്തെ ഒരുപാട് തടസ്സങ്ങൾ കണക്കിലെടുക്കുമ്പോൾ ഇത് ശ്രദ്ധേയമായ നേട്ടമാണെന്നും മന്ത്രി പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒരുപാട് അവസരങ്ങളാണുള്ളത്. പ്രത്യേകിച്ച് ഉൽപാദനം, ആരോഗ്യ സംരക്ഷണം, ടൂറിസം, ഖനനം, ലോജിസ്റ്റിക്സ് എന്നിവയിൽ. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെ ഇന്ത്യക്കും ഒമാനിനും കൂടുതൽ ശോഭനവും സമൃദ്ധവുമായ ഭാവി കെട്ടിപ്പടുക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു. വരും ദിവസങ്ങളിൽ വ്യവസായ മന്ത്രി ടാറ്റ സ്റ്റീൽ, ഹിറ്റാച്ചി, എച്ച്.സി.എൽ, ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ഇന്ത്യൻ സർക്കാറിന്റെ ഒരു വിദഗ്ദ്ധോപദേശക സമിതിയായ നിതി ആയോഗ് എന്നിവയുടെ മുതിർന്ന മാനേജ്മെന്റുമായി ഉന്നതതല ചർച്ച നടത്തും.
ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി, ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി, പബ്ലിക് അതോറിറ്റി ഫോർ സ്പെഷൽ ഇക്കണോമിക് സോണുകൾ, ഫ്രീ സോണുകൾ, മഡയ്ൻ എന്നിവിടങ്ങളിൽനിന്നുള്ള മുതിർന്ന മാനേജ്മെന്റ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.