അയക്കൂറ മത്സ്യബന്ധനത്തിന് ഞായറാഴ്ച മുതൽ വിലക്ക്
text_fieldsമസ്കത്ത്: അയക്കൂറ മത്സ്യബന്ധനത്തിനും വിൽപനക്കുമുള്ള വിലക്ക് ആഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ വരും. ഒക്ടോബർ 15 വരെയാണ് വിലക്ക് പ്രാബല്യത്തിലുണ്ടാവുകയെന്ന് കാർഷിക -ഫിഷറീസ് മന്ത്രാലയത്തിൻെറ ഉത്തരവിൽ പറയുന്നു.
മത്സ്യത്തൊഴിലാളികളും മത്സ്യം വാഹനങ്ങളിൽ കൊണ്ടുപോകുന്നവരും അയക്കൂറ മത്സ്യബന്ധനവുമായും കയറ്റുമതിയുമായും ബന്ധപ്പെട്ട കമ്പനികളും സ്ഥാപനങ്ങളുമെല്ലാം മന്ത്രാലയത്തിൻെറ ഉത്തരവിലെ നിബന്ധനകൾ പാലിക്കണം.
വിലക്ക് നിലവിൽ വരുന്നതിനു മുമ്പ് കമ്പനികൾ തങ്ങളുടെ കൈവശമുള്ള അയക്കൂറയുടെ അളവ് വിലായത്തുകളിലെ ഫിഷറീസ് മന്ത്രാലയം ഓഫിസുകളിൽ അറിയിക്കണം. രജിസ്റ്റർ ചെയ്യാത്ത സാധനങ്ങൾ വിലക്കുള്ള സമയങ്ങളിൽ വിൽപന നടത്താനോ കയറ്റുമതി ചെയ്യാനോ അനുമതിയുണ്ടായിരിക്കില്ലെന്നും മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.