അയ്യങ്കാളി ജയന്തിയാഘോഷം
text_fieldsമസ്കത്ത്: അയ്യങ്കാളിയുടെ 154ാമത് ജയന്തിയാഘോഷം മസ്കത്തിൽ നടന്നു. അംേബദ്കറൈറ്റ് ഇന്നൊവേറ്റീവ് മൂവ്മെൻറിെൻറ ആഭിമുഖ്യത്തിൽ അൽ ഗൂബ്ര അൽ റീഫ് ഹാളിലാണ് പരിപാടി നടന്നത്. അയ്യങ്കാളിയുടെ പ്രസക്തി നാൾക്കുനാൾ വർധിച്ചുവരുകയാണെന്ന് ഉദ്ഘാടകനായ അംബേദ്കർ ഇൻറർനാഷനൽ മിഷൻ പ്രസിഡൻറ് ഡോ. വൈദ്യ പറഞ്ഞു. അംേബദ്കറൈറ്റ് ഇന്നൊവേറ്റിവ് മൂവ്മെൻറ് പ്രസിഡൻറ് ജയരാജൻ അധ്യക്ഷത വഹിച്ചു.
സംഘടനയുടെ ഇൻറർനാഷനൽ സുപ്രീംകമ്മിറ്റി പ്രസിഡൻറ് ബി.എസ് കിഷോർ മുഖ്യപ്രഭാഷണം നടത്തി. പ്രകാശ് പണ്ഡിറ്റ്, സുരേഷ്, ജോയ്സൺ, ശ്യാംലാൽ, സുമേഷ്, വിനോദ് സിംസൺ, ഷിജു, രതീഷ്, അജീഷ്, പി.കെ സുരേഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. സോമൻ സ്വാഗതവും ഹരിലാൽ നന്ദിയും പറഞ്ഞു. ഉച്ചക്ക് ശേഷം നാടൻപാട്ടുകളും സാമൂഹിക രാഷ്ട്രീയ നിലപാടുകളെ വിമർശിക്കുന്ന ‘കോമരങ്ങൾക്ക് മീതെ’ എന്ന നാടകവും അരേങ്ങറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.