ബി ഫിറ്റ് ഫിറ്റ്നെസ് സെന്റർ സലാലയിൽ ഉദ്ഘാടനം ചെയ്തു
text_fieldsസലാല: കുറഞ്ഞ നിരക്കിൽ വിപുലമായ സൗകര്യങ്ങളോടെ ബിഫിറ്റ് ഫിറ്റ്നെസ് സെന്റർ സലാലയിൽ പ്രവർത്തനം തുടങ്ങി. ബദർ സമ ആശുപത്രിക്ക് സമീപം അൽ ഹമാദി കോൾഡ് സ്റ്റോറേജിന് എതിർവശമാണ് ബി ഫിറ്റ് പ്രവർത്തനം ആരംഭിച്ചത്.
ഷബീബ് അലിമഹാദ് ഗവാസ് അൽ കതീരി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.പി.അൻസാർ, കെ.പി. സാബിർ എന്നിവർ സംബന്ധിച്ചു.
പരിചയസമ്പന്നനായ അരുൺവിജയ് എന്ന മലയാളിയാണ് മുഖ്യ പരിശീലകൻ. മാസം പത്ത് റിയാൽ മാത്രമാണ് ഫീസ് ഈടാക്കുന്നത്.
ഉദ്ഘാടനത്തോടനുബന്ധിച്ചുനിരക്കിൽ ഇളവുണ്ട്. ഏഴ് മാസത്തേക്ക് നാൽപത് റിയാൽ നൽകിയാൽ മതി. ഏറ്റവും നവീനമായ ഫിറ്റ്നെസ് ഉപകരണങ്ങളാണ് ഇവിടെയുള്ളത്.
രാവിലെ ആറു മുതൽ പത്തുവരെയും വൈകീട്ട് നാലു മുതൽ രാത്രി ഒരു മണി വരെയുമാണ് പ്രവർത്തന സമയം.
ഉദ്ഘാടന ചടങ്ങിൽ റാണിയ ജനറൽ മാനേജർ കലാധരനും സംബന്ധിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 90865458.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.