ബദർ അൽ സമാ മെഡിക്കൽ സെൻറർ മബേലയിൽ പ്രവർത്തനമാരംഭിച്ചു
text_fieldsമസ്കത്ത്: ബദർ അൽ സമാ മെഡിക്കൽ സെൻറർ മബേലയിൽ പ്രവർത്തനമാരംഭിച്ചു. ഗ്രൂപ്പിെൻറ ഒമാനിലെ 13ാമത് ശാഖയാണിത്. ഓൺലൈനിൽ നടന്ന ചടങ്ങിൽ മുഖ്യാതിഥിയായ തൊഴിൽ മന്ത്രാലയം അണ്ടർ സെക്രട്ടറി ശൈഖ് നാസർ ആമിർ ഷുവൈൻ അൽ ഹുസ്നി ഉദ്ഘാടനം നിർവഹിച്ചു. വിശിഷ്ടാതിഥിയായിരുന്ന ആരോഗ്യ മന്ത്രാലയത്തിലെ പ്രൈവറ്റ് ഹെൽത്ത് എസ്റ്റാബ്ലിഷ്മെൻറ്സ് വിഭാഗം ഡയറക്ടർ ജനറൽ ഡോ.മാസിൻ ബിൻ ജവാദ് അൽ ഖാബൂരി നാടമുറിച്ചു.
ബദർ അൽ സമ മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് സ്വാഗതം ആശംസിച്ചു. മഹാമാരി തീർത്ത പ്രതിസന്ധികൾക്കിടയിലും കഴിഞ്ഞ ഒരു വർഷത്തിനിടെ അത്യാധുനിക ചികിത്സ സൗകര്യങ്ങളോടെയുള്ള ഒരു ആശുപത്രിയും രണ്ടു മെഡിക്കൽ സെൻററുകളും ഉദ്ഘാടനം ചെയ്യാൻ സാധിച്ചതായി പറഞ്ഞു. നിലവാരമുള്ള ആരോഗ്യ പരിചരണത്തിനുള്ള ആവശ്യം വർധിക്കുന്ന സമയമാണിത്.
ഈ സാഹചര്യത്തിൽ ബിസിനസ് എന്നതിലുപരിയായി രാജ്യത്തിേനാടുള്ള ഉത്തരവാദിത്തമായാണ് ഇതിനെ കാണുന്നതെന്നും അബ്ദുൽ ലത്തീഫ് പറഞ്ഞു. അമ്പതിനായിരത്തിലധികം പേർക്ക് ഗ്രൂപ്പിന് കീഴിലെ സ്ഥാപനങ്ങളിൽ ഇതിനകം വാക്സിൻ നൽകിയതായും അദ്ദേഹം പറഞ്ഞു. മാനേജിങ് ഡയറക്ടർ ഡോ. പി.എ. മുഹമ്മദ് നന്ദി പറഞ്ഞു. ഏറ്റവും മികച്ച ആരോഗ്യ പരിചരണം ലഭ്യമാക്കാൻ ബദർ അൽ സമ എന്നും ശ്രദ്ധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബ്രാഞ്ച് മേധാവി ഹുസൈൻ മെഹ്ദി അൽ ലവാത്തി പരിപാടിയുടെ അവതാരകനായിരുന്നു.
ജനറൽ മെഡിസിൻ, ഇേൻറണൽ മെഡിസിൻ, കാർഡിയോളജി, ഒബ്സ്ട്രറ്റിക്സ് ആൻഡ് ഗൈനക്കോളജി, യൂറോളജി, പീഡിയാട്രിക്സ്, ദന്തൽ, ഡെർമറ്റോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്സ്, ജനറൽ സർജറി തുടങ്ങിയ വിഭാഗങ്ങളാണ് മബേല മെഡിക്കൽ സെൻററിലുള്ളത്. കോവിഡ് വാക്സിനേഷനും ആർ.ടി.പി.സി.ആർ പരിശോധനക്ക് സാമ്പിൾ ശേഖരിക്കുന്നതിനും ഇവിടെ സൗകര്യമുണ്ട്. കൂടുതൽ ചികിത്സ സൗകര്യങ്ങളും സ്പെഷാലിറ്റികളും ഘട്ടംഘട്ടമായി ഇവിടെ ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.