ബദർ അൽസമ മെഡിക്കൽ സെൻറർ ദുകമിൽ പ്രവർത്തനമാരംഭിച്ചു
text_fieldsമസ്കത്ത്: ബദർ അൽ സമ ഗ്രൂപ് ഒാഫ് ഹോസ്പിറ്റൽസിെൻറ 12ാമത് ശാഖ അൽ വുസ്ത ഗവർണറേറ്റിലെ ദുകമിൽ പ്രവർത്തനമാരംഭിച്ചു. മുഖ്യാതിഥിയായിരുന്ന ദുകം വാലി ശൈഖ് അഹ്മദ് ബിൻ സാലെം അൽ മഹ്റൂഖി മെഡിക്കൽ സെൻററിെൻറ ഉദ്ഘാടനം നിർവഹിച്ചു. അൽ വുസ്ത ഗവർണറേറ്റിലെ ഹെൽത്ത് സർവിസസ് ഡയറക്ടർ ജനറൽ ഡോ. ഇബ്രാഹീം ബിൻ ഹിലാൽ അൽ മഹ്റൂഖി ചടങ്ങിൽ വിശിഷ്ടാതിഥിയായിരുന്നു.
മാനേജിങ് ഡയറക്ടർമാർ, എക്സിക്യൂട്ടിവ് ഡയറക്ടർമാർ, മുതിർന്ന മാനേജ്മെൻറ് പ്രതിനിധികൾ, ഡോക്ടർമാർ, ബദർ അൽ സമ ജീവനക്കാർ, ദുകം തുറമുഖ -സാമ്പത്തിക മേഖല അധികൃതർ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു. ഫൈസൽ മുസ്ലിം ഖൽഫാൻ പരിപാടിയുടെ അവതാരകനായി.
ഒമാനിലെ സ്വകാര്യ ആരോഗ്യ പരിചരണ രംഗത്ത് ബദർ അൽ സമ നൽകിവരുന്ന സംഭാവനകളെ പ്രകീർത്തിച്ച മുഖ്യാതിഥി നിലവാരമുള്ള ആരോഗ്യ പരിചരണത്തിലൂടെ കൂടുതൽ ഉയരങ്ങളിൽ എത്തെട്ടയെന്നും ആശംസിച്ചു. മേഖലയിലെ റെഫറൽ കേന്ദ്രമാകുന്നതിനുള്ള ശേഷി ബദർ അൽ സമക്ക് ഉണ്ടെന്ന് വിശിഷ്ടാതിഥിയായ അൽ വുസ്ത ഗവർണറേറ്റിലെ ഹെൽത്ത് സർവിസസ് ഡയറക്ടർ ജനറൽ പറഞ്ഞു. ദുകമിൽ നിലവാരമുള്ള ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുകയെന്ന സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമാണ് മെഡിക്കൽ സെൻററെന്നും ഭാവിയിൽ ഇതിനെ ആശുപത്രിയായി ഉയർത്തുമെന്നും മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് പറഞ്ഞു. ദുകമിെൻറ വികസനത്തിെൻറ ഭാഗമാകാൻ ബദർ അൽ സമക്ക് സാധിച്ചതിൽ അഭിമാനമുണ്ടെന്ന് മാനേജിങ് ഡയറക്ടർ ഡോ. പി.എ മുഹമ്മദ് പറഞ്ഞു. മറ്റ് ബ്രാഞ്ചുകളിലെ പരിചയസമ്പന്നരായ ജീവനക്കാരെയാണ് ഇവിടെ നിയമിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗ്രൂപ് ചീഫ് എക്സിക്യൂട്ടിവ് ഒാഫിസർ പി.ടി. സമീർ ഉദ്ഘാടന ചടങ്ങിൽ നന്ദി പറഞ്ഞു.
നൂതന സംവിധാനങ്ങളോടെയുള്ള പോളിക്ലിനിക്കിൽ ജനറൽ മെഡിസിൻ, ഇേൻറണൽ മെഡിസിൻ, ഇ.എൻ.ടി, ഒാർത്തോപീഡിക്സ്, ജനറൽ സർജറി തുടങ്ങിയ സ്പെഷാലിറ്റികളുണ്ട്. ഡിജിറ്റൽ എക്സ്റേ, അൾട്രാ സൗണ്ട്, ഇ.സി.ജി, ലബോറട്ടറി, ഫാർമസി തുടങ്ങിയവയും ഉണ്ട്. ഭാവിയിൽ കൂടുതൽ സൗകര്യങ്ങൾ കൂട്ടിച്ചേർക്കുകയും ചെയ്യും.
വാക്സിനേഷൻ, ഇ.സി.ജി തുടങ്ങിയവക്ക് ഒപ്പം വിസ മെഡിക്കൽ സേവനങ്ങൾക്ക് പ്രത്യേക വിഭാഗവും ഉണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.