കോവിഡ് ഭേദമായവർക്ക് പ്രത്യേക ചികിൽസാ ക്ലിനിക്കുമായി ബദർ അൽ സമ
text_fieldsമസ്കത്ത്: കോവിഡ് ഭേദമായവർക്ക് പ്രത്യേക ചികിൽസാ ക്ലിനിക്കുമായി ബദർ അൽ സമ ഗ്രൂപ്പ് ഒാഫ് ഹോസ്പിറ്റൽസ്. കോവിഡ് ഭേദമായവരുടെ ആരോഗ്യനില അവലോകനം ചെയ്യാൻ ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി. ആന്തരികരോഗ വിദഗ്ധർ (ഇേൻറണിസ്റ്റ്), സ്പെഷ്യലിസ്റ്റുമാർ തുടങ്ങിയവരുടെ സേവനം പോസ്റ്റ് കോവിഡ് വെൽനെസ് പ്രോഗ്രാമിന് ലഭ്യമാകും. പോസ്റ്റ് കോവിഡ് ക്ലിനിക്കിെൻറ ലോഗോ ആരോഗ്യ മന്ത്രാലയത്തിലെ സ്വകാര്യ ആശുപത്രികളുടെ വിഭാഗത്തിെൻറ മേധാവി ഡോ. മാസിൻ അൽ ഖാബൂരിക്ക് ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ സമീർ, ചീഫ് ഒാപറേറ്റിങ് ഒാഫീസർ ജേക്കബ് എന്നിവർ ചേർന്ന് കൈമാറി.
കോവിഡ് ആരോഗ്യത്തെ പല രീതിയിൽ ബാധിക്കുമെന്നതിനാൽ രോഗം ഭേദമായവർ തങ്ങളുടെ ആരോഗ്യനില പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് ചടങ്ങിൽ വീഡിയോ പ്രസേൻറഷൻ അവതരിപ്പിച്ച ആരോഗ്യ മന്ത്രാലയത്തിലെ ലൈസൻസിങ് വിഭാഗം മേധാവി ബദർ അൽ ജാബ്രി ചൂണ്ടികാട്ടി. ഇത്തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും ഏത് സമയത്തും ചികിൽസ ലഭ്യമാക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ബദർ അൽ സമയുടെ വെൽനെസ് പ്രോഗ്രാം. കോവിഡ് ബാധിതരായവർക്ക് ഇൗ പദ്ധതി ഏറെ ഗുണം ചെയ്യുമെന്നും ഡോ.ബദർ അൽ ജാബ്രി പറഞ്ഞു.
കോവിഡിനെതിരായ പോരാട്ടത്തിൽ ബദർ അൽ സമ മുൻപന്തിയിൽ തന്നെയുണ്ടെന്ന് ചടങ്ങിൽ സംസാരിച്ച മാനേജിങ് ഡയറക്ടർ അബ്ദുൽ ലത്തീഫ് പറഞ്ഞു. ഗുരുതരാവസ്ഥയിലുള്ളവർ അടക്കം ആയിര കണക്കിന് രോഗികൾക്കാണ് ചികിൽസ ലഭ്യമാക്കിയത്. എല്ലാതരത്തിലും മികവുറ്റ ചികിൽസ നൂറ് കണക്കിന് രോഗികൾക്ക് സൗജന്യമായും ലഭ്യമാക്കി. മഹാമാരിയെ നേരിടാൻ ആരോഗ്യ മന്ത്രാലയം കൈകൊണ്ട നടപടികൾ പ്രശംസാർഹമാണെന്ന് ചടങ്ങിൽ സംസാരിച്ച മാനേജിങ് ഡയറക്ടർ ഡോ.മുഹമ്മദ് പറഞ്ഞു. മന്ത്രാലയത്തിെൻറ മാർഗ നിർദേശങ്ങൾ സ്വകാര്യ ആശുപത്രികൾക്ക് ഇൗ ദിശയിലുള്ള പ്രവർത്തനങ്ങൾക്ക് ഏറെ സഹായകരമായതായും അദ്ദേഹം പറഞ്ഞു.
കോവിഡ് ചികിൽസാ വിഭാഗത്തിെൻറ മേധാവിയും ഇേൻറണൽ മെഡിസിൻ വിഭാഗം മേധാവിയുമായ ഡോ.എ.ബഷീർ കോവിഡ് ഭേദമായവരിലുള്ള ആരോഗ്യ പരിരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച പ്രസേൻറഷൻ അവതരിപ്പിച്ചു.
കോവിഡ് ഭേദമായവർക്കുള്ള സ്ക്രീനിങ് പാക്കേജിന് ഒപ്പം പൊതുജനങ്ങൾക്കായി ബോധവത്കരണ പരിപാടികളും സംഘടിപ്പിക്കുമെന്ന് പരിപാടിയിൽ സംസാരിച്ച ചീഫ് എക്സിക്യൂട്ടീവ് ഒാഫീസർ സമീർ പറഞ്ഞു. ഇത്തരം സ്ക്രീനിങ് പാക്കേജ് അവതരിപ്പിക്കുന്ന ആദ്യ സ്വകാര്യ ആശുപത്രിയാണ് ബദർ അൽ സമയെന്ന് ചീഫ് മാർക്കറ്റിങ് ഒാഫീസർ ദേവസി പറഞ്ഞു. ബദർ അൽ സമയുടെ എല്ലാ ബ്രാഞ്ചുകളിലും അടുത്ത ജനുവരിവരെ 25 റിയാൽ നിരക്കിൽ ഇൗ സേവനം ലഭ്യമാണ്. ചീഫ് ഒാപറേറ്റിങ് ഒാഫീസർ ജേക്കബ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.