ബദർ ട്രീറ്റ്മെന്റ് എബ്രോഡ്’; ബദർ അൽ സമയും ബി.എ.കെ-മാക്സ് ഹോസ്പ്പിറ്റലും കരാർ ഒപ്പുവെച്ചു
text_fieldsമസ്കത്ത്: ബദർ അൽ സമ ഹോസ്പിറ്റലിന്റെ ‘ബദർ ട്രീറ്റ്മെന്റ് എബ്രോഡ്’ സംരംഭവുമായി ന്യൂഡൽഹിയിലെ ബി.എ.കെ-മാക്സ് ഹോസ്പിറ്റൽ കൈകോർക്കുന്നു.
വിജ്ഞാന വിനിമയത്തിലും ആരോഗ്യ പരിപാലന സേവനങ്ങൾക്കുമുള്ള ധാരണയിലാണ് എത്തിയിരിക്കുന്നത്. ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസിന്റെ എക്സിക്യൂട്ടിവ് ഡയറക്ടർമാരായ മൊയ്തീൻ ബിലാൽ, ഫിറാസത്ത് ഹസ്സൻ, ബി.എൽ.കെ-മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ യൂനിറ്റ് ഹെഡ് ആൻഡ് സീനിയർ വൈസ് പ്രസിഡന്റ് ഡോ. സഞ്ജയ് മേത്ത എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ഓർത്തോപീഡിക് സ്പൈൻ സർജറി തലവനും സീനിയർ ഡയറക്ടറുമായ ഡോ. പുനീത് ഗിർധർ, യൂറോളജി, ആൻഡ്രോളജി, വൃക്ക മാറ്റിവെക്കൽ സീനിയർ കൺസൽട്ടന്റ് ഡോ. യജ്വേന്ദർ പ്രതാപ് സിങ് റാണ എന്നിവർ തങ്ങളുടെ സ്പെഷ്യാലിറ്റികളിലെ ചില സമീപകാല ട്രെൻഡുകളെ കുറിച്ച് വിശദീകരിച്ചു.
രോഗികളുടെ സമയവും പണവും ലാഭിക്കുന്നതിനായി തൃതീയ തലത്തിലുള്ള ആരോഗ്യ സേവനങ്ങൾ രാജ്യത്തിനകത്ത് സൗകര്യപ്രദമായി ലഭ്യമാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. മികച്ച നിലവാരമുള്ള ആരോഗ്യപരിരക്ഷയും താങ്ങാനാകുന്ന വിലയും ലഭ്യമാക്കുന്നതിലാണ് ‘ബദർ ട്രീറ്റ്മെന്റ് എബ്രോഡ്’ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് എക്സിക്യൂട്ടിവ് ഡയറക്ടർ മൊയ്തീൻ ബിലാൽ പറഞ്ഞു. വിജ്ഞാന വിനിമയ പരിപാടികളിലൂടെയും ശിൽപശാലകളിലൂടെയും രോഗികൾക്ക് മാത്രമല്ല ഡോക്ടർമാർക്കും പ്രയോജനം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സൂപ്പർ സ്പെഷ്യാലിറ്റി ഒ.പി.ഡികളും രാജ്യത്തിനകത്ത് നൂതന ശസ്ത്രക്രിയ സേവനങ്ങൾ ക്രമീകരിച്ച് രോഗികൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനുള്ള മാർഗങ്ങൾ ഞങ്ങൾ ആസൂത്രണം ചെയ്യുകയാണെന്ന് ബദർ അൽ സമ ഗ്രൂപ് ഓഫ് ഹോസ്പിറ്റൽസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫിറാസത്ത് ഹസ്സൻ പറഞ്ഞു. ഒമാനിലെ ഏറ്റവും വലുതും വിശ്വസ്തവുമായ സ്വകാര്യ ഹെൽത്ത് കെയർ പ്രൊവൈഡറുമായി സഹകരിക്കുന്നത് അഭിമാനമാണെന്ന് ബി.എ.കെ-മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ യൂനിറ്റ് ഹെഡും സീനിയർ വൈസ് പ്രസിഡന്റുമായ ഡോ. സഞ്ജയ് മേത്ത പറഞ്ഞു. നൂതന ചികിത്സകൾ ആവശ്യമുള്ള രോഗികൾക്ക് അവരുടെ സമയവും പണവും ലാഭിക്കുകയും മികച്ച ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കുകയും ചെയ്യുകയാണ് ‘ബദർ ട്രീറ്റ്മെന്റ് എബ്രോഡ്’ സംരംഭത്തിലൂടെ ബദർ അൽ സമ വാഗ്ദാനം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.