ബഹാർ 40ാം വാർഷികാഘോഷം; മെഗാ റാഫിൾ ഡ്രോ വിജയികളെ പ്രഖ്യാപിച്ചു
text_fieldsമസ്കത്ത്: നാഷനൽ ഡിറ്റർജന്റ് കമ്പനിയുടെ (എൻ.ഡി.സി) മുൻനിര ബ്രാൻഡായ ബഹാറിന്റെ 40ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടത്തിയ പ്രമോഷനൽ കാമ്പയിനിലെ മെഗാ റാഫിൾ ഡ്രോ വിജയികളെ പ്രഖ്യാപിച്ചു. ‘ബഹാർ-വിശ്വാസത്തിന്റെ 40 വർഷം ആഘോഷിക്കുന്നു’ എന്ന പേരിലായിരുന്നു കാമ്പയിൻ. പ്രീമിയം ഉപകരണങ്ങൾ മുതൽ സ്വർണനാണയങ്ങൾ വരെയുള്ള സമ്മാനത്തിന് 40 പേർ അർഹരായി. വിശ്വസ്തരായ ഉപഭോക്താക്കൾ കാമ്പയിന് മികച്ച പിന്തുണയാണ് നൽകിയതെന്നും ഇതിൽ ഞങ്ങൾ സന്തുഷ്ടരാണെന്നും എൻ.ഡി.സിയുടെ സി.ഇ.ഒ മുരളി സുന്ദർ പറഞ്ഞു. ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തെ ഉയർത്തിക്കാട്ടുന്നതായിയിരുന്നു മെഗാ റാഫിൾ ഡ്രോ. ഞങ്ങളുടെ വിജയത്തിന് നിർണായകമായ പിന്തുണ നൽകിയ ഭാഗ്യശാലികൾക്കും മറ്റ് പങ്കാളികൾക്കും ഞങ്ങൾ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിക്കുകയാണ്.
പ്രമോഷനൽ കാമ്പയിനിൽ പങ്കെടുത്ത ലുലു ഹൈപ്പർമാർക്കറ്റ്, കാരിഫോർ, റമേസ് ഷോപ്പിങ് സെന്റർ, നെസ്റ്റോ ഹൈപ്പർമാർക്കറ്റ്, സുൽത്താൻ സെന്റർ, കെ.എം ട്രേഡിങ്, അൽ ബാദിയ ഹൈപ്പർമാർക്കറ്റ് തുടങ്ങിയ ഔട്ട്ലറ്റുകൾക്ക് പ്രത്യേക നന്ദി പറയുകയാണെന്നും അദ്ദേഹം പറഞ്ഞു. പത്ത് ഭാഗ്യശാലികൾ 25 ഗ്രാം സ്വർണ നാണയങ്ങളും മറ്റു പത്തുപേർ ഐഫോൺ 14 ഉം സ്വന്തമാക്കി. പത്ത് ആളുകൾ ഐപാഡുകളും മറ്റു പത്ത് പേർ സാംസങ് ഗാലക്സി ഫോൾഡ് ഫോണുകളും നേടി. ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു കാമ്പയിൻ.
അത്തരം പ്രതിബദ്ധത കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി കമ്പനിയുടെ വിജയത്തിന് നിർണായകമാണ്. സുൽത്താനേറ്റിലുടനീളമുള്ള ഉപഭോക്താക്കളുടെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി വൈവിധ്യമാർന്ന ഉൽപന്നങ്ങൾ അവതരിപ്പിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. 1981ൽ സ്ഥാപിതമായ എൻ.ഡി.സി, ഡിറ്റർജന്റ് പൗഡറുകൾ, ലിക്വിഡ് ഡിറ്റർജന്റുകൾ, സോപ്പുകൾ, ഷാംപൂകൾ, മറ്റ് അലക്കൽ സഹായികൾ, ഗാർഹിക ക്ലീനറുകൾ തുടങ്ങി വിവിധ വിഭാഗങ്ങളെ ഉൾക്കൊള്ളുന്ന ഉൽപന്നങ്ങളാണ് വിതരണം ചെയ്യുന്നത്. എൻ.ഡി.സി അതിന്റെ ഉപഭോക്താക്കൾക്ക് പണത്തിന് മികച്ച മൂല്യം നൽകുന്നതിൽ വിശ്വസിക്കുന്നുണ്ടെന്നും മാനേജ്മെന്റ് ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.