ബഹ്ല ടൂറിസ്റ്റ് സൈറ്റ് വികസിപ്പിക്കാൻ മന്ത്രാലയം
text_fieldsമസ്കത്ത്: സഞ്ചാരികളെ കൂടുതൽ ആകർഷിക്കാനായി ബഹ്ല കോട്ടയും ഒയാസിസ് സൈറ്റും വികസിപ്പിക്കാനുള്ള പദ്ധതിക്ക് പൈതൃക, ടൂറിസം മന്ത്രാലയം തുടക്കമിട്ടു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനായി സ്റ്റിയറിങ് കമ്മിറ്റി യോഗം കഴിഞ്ഞ ആഴ്ച ചേർന്നു. ബഹ്ല ഹെറിറ്റേജ് മാർക്കറ്റിന്റെ നിർദിഷ്ട പ്രവർത്തനങ്ങൾ, ലോക പൈതൃക സൈറ്റിന്റെ സംരക്ഷണം തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തതായി മന്ത്രാലയ ഉദ്യോഗസ്ഥൻ പറഞ്ഞു. പരമ്പരാഗത സൂക്കുകൾ, പഴയ ഇടവഴികൾ, പുരാതന മസ്ജിദുകൾ, ഇസ്ലാമിന് മുമ്പുള്ള കാലഘട്ടത്തിൽ നിർമിച്ച 13 കിലോമീറ്റർ ദൂരത്തിൽ വ്യാപിച്ചുകിടക്കുന്ന മതിൽ എന്നിവയാണ് ഇവിടെയുള്ളത്. 1987ൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി ആലേഖനം ചെയ്ത സ്ഥലത്തിന്റെ പ്രാധാന്യം സംരക്ഷിക്കാനും ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ വർഷം ജൂലൈയിലാണ് ബഹ്ല കോട്ട, ഒയാസിസ് സൈറ്റ് എന്നിവയുടെ മാനേജ്മെന്റ് പ്ലാനിനായി സ്റ്റിയറിങ് കമ്മിറ്റി രൂപവത്കരിക്കാൻ മന്ത്രിതല തീരുമാനമുണ്ടാകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.