ബലിപെരുന്നാൾ; ഉണരാതെ വിപണി
text_fieldsമത്ര: ബലിപെരുന്നാൾ അടുത്തെത്തിയിട്ടും വിപണിയില്‍ ചലനമില്ല. കേവലം ഒരാഴ്ച മാത്രമാണ് ഇനിയുള്ളതെങ്കിലും വിപണി ഉണരാതെതന്നെ കിടക്കുകയാണെന്ന് കച്ചവടക്കാർ. ഈ മാസത്ത ശമ്പളം വരുംദിവസങ്ങളില്‍ ലഭ്യമായാല്‍ വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. സ്വകാര്യമേഖലയിലുള്ളവക്ക് 25നുമുമ്പ് ശമ്പളം നൽകണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ ഈ ശമ്പളംകൂടി ലഭ്യമാകുന്നതോടെ വിപണിയിൽ ഉണർവ് ദൃശ്യമാകുമെന്നാണ് കരുതുന്നത്.
കനത്ത ചൂടാണ് സൂഖിലേക്ക് ആളുകൾ വരുന്നതിന് തടസ്സമാകുന്നത്. സീസണ് സമയമായിട്ടും പകല്‍ തീരെ ആളനക്കമില്ല. രാത്രിയിൽ പരിമിതമായ ആളുകളേ മത്രയടക്കമുള്ള സൂഖുകളിലെത്തുന്നുള്ളൂവെന്നത് കച്ചവടക്കാരില്‍ നിരാശയുണ്ടാക്കുന്നു. വര്‍ഷത്തില്‍ ലഭിക്കുന്ന സീസൺ ഫലപ്രദമായി ലഭിക്കാതിരുന്നാല്‍ ഇവരുടെ എല്ലാ കണക്കുകൂട്ടലുകളും തെറ്റും. മറ്റു സമയങ്ങളിലെ നഷ്ടങ്ങളും മറ്റും നികത്താന്‍ സീസണെ ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷകൂടി അസ്തമിച്ചാല് അത് വ്യാപാരമേഖലയെ സാരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.
സാധാരണയില്‍നിന്ന് വ്യത്യസ്തമായി പെരുന്നാൾ വിപണി ചൂടില്ലാത്ത തരത്തില്‍ തണുത്തുകിടക്കുന്നതില് പ്രധാന വില്ലന്‍ അന്തരീക്ഷ താപനില ഉയര്‍ന്നു കിടക്കുന്നതുകൊണ്ടാണ്. പിന്നെ, സാമ്പത്തികമാന്ദ്യം മറ്റൊരു ഘടകവും. പെരുന്നാളിനോടനുബന്ധിച്ച് നിരവധി ചെലവുകളാണ് സ്വദേശികള്‍ അഭിമുഖീകരിക്കുന്നത്. കുടുംബത്തിന് ആവശ്യമായ വസ്ത്രങ്ങൾ മുതല്‍ ചെരുപ്പ് വരെയുള്ള സകല ഇനങ്ങളും വാങ്ങുന്നതോടൊപ്പം ബലി പെരുന്നാളിന് ബലി അറുക്കുക എന്ന ചെലവ് കൂടി അധികമായി വരുന്നുണ്ട്.
കോവിഡ് മൂലം രൂപപ്പെട്ട സാമ്പത്തിക പ്രയാസത്തില്‍നിന്നും തൊഴില്‍ രാഹിത്യത്തില്‍നിന്നും ഒരുമാതിരിപ്പെട്ടവരൊന്നും കരകയറുകയോ നിവര്ന്നിട്ടോ ഇല്ല എന്ന യാഥാര്‍ഥ്യവും കൂടിയുണ്ട്. കൂടാതെ റമദാന് ആഘോഷം കഴിഞ്ഞ് കഷ്ടി രണ്ടു മാസത്തിനു ശേഷം വരുന്ന ആഘോഷമെന്ന നിലയിലും ഇടത്തരം വരുമാനക്കാര്‍ക്ക് ചെലവുകള്‍ ഭാരിച്ചതായിത്തീരുന്നു. അതുകൊണ്ടുതന്നെ ലക്ഷ്വറി ഇനങ്ങളുടെ വാങ്ങല്‍ശേഷിയെ ബാധിച്ചിരുന്നതും വിപണിയെ തളര്‍ത്തിയ ഘടകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.