പണം നിക്ഷേപിക്കുേമ്പാൾ അക്കൗണ്ട് നമ്പർ മാറിയാൽ ആശങ്ക വേണ്ട
text_fieldsമസ്കത്ത്: സി.ഡി.എം മെഷീനുകൾ വഴിയും മറ്റും അക്കൗണ്ടിൽ പണം നിക്ഷേപിക്കുേമ്പാൾ അബദ്ധത്തിൽ അക്കൗണ്ട് നമ്പർ മാറിപ്പോകുന്ന സംഭവങ്ങൾ പലപ്പോഴും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ അബദ്ധത്തിൽ അക്കൗണ്ടിലെത്തുന്ന പണം ആവശ്യപ്പെട്ടിട്ടും തിരികെ നൽകാത്തവർ ഒമാനി നിയമപ്രകാരം ശിക്ഷക്ക് അർഹനാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
കമ്യൂണിറ്റി ആൻഡ് ലോ മാസികയുടെ മേയ് ലക്കത്തിലാണ് ഇതുസംബന്ധിച്ച പരാമർശമുള്ളതെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. തെറ്റായ ബാങ്ക് അക്കൗണ്ടിൽ അബദ്ധത്തിൽ പണം നിക്ഷേപിക്കുന്നയാളെ ഒമാനി പീനൽകോഡിെൻറ 297ാം ആർട്ടിക്കിൾ സംരക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. നമ്പർ മാറി പണം നിക്ഷേപിച്ച കാര്യം അറിയിച്ച് മൂന്നുമാസം കഴിഞ്ഞിട്ടും തിരികെ ലഭിച്ചില്ലെങ്കിൽ ബന്ധപ്പെട്ട രേഖകൾ സഹിതം പരാതി നൽകുകയാണ് വേണ്ടത്. പണം തിരികെ നൽകാത്തയാൾക്ക് രണ്ടുവർഷം വരെ തടവുശിക്ഷ നൽകാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.