ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കുന്നത് 46 ശതമാനം വിദേശികൾ
text_fieldsമസ്കത്ത്: വിദേശികളിൽ ബാങ്കിങ് സേവനങ്ങൾ ഉപയോഗിക്കുന്നത് 46 ശതമാനം പേർ. 68 ശതമാനം സ്വദേശികൾക്കും ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്ന് നാഷനൽ സെൻറർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ നടത്തിയ സർവേയിൽ പറയുന്നു. ജനസംഖ്യയുടെ 56 ശതമാനം പേരാണ് ബാങ്കുകളുമായി നേരിട്ട് ഇടപാടുകൾ നടത്തുന്നത്. ബാങ്കിങ് സംവിധാനങ്ങളുടെ വ്യാപനം സമ്പദ്ഘടനയുടെ ശക്തിയെയാണ് പ്രതിഫലിപ്പിക്കുന്നത്. സമൂഹത്തിെൻറ വിവിധ തുറകളിലുള്ളവർ ബാങ്കിങ് ശൃംഖലയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നത് സാമൂഹിക പുരോഗതിയുടെ അളവുകോലാണെന്നും സർവേ പറയുന്നു.
62 ശതമാനം അക്കൗണ്ട് ഉടമകളും പുരുഷൻമാരാണ്. അക്കൗണ്ട് തുറക്കുന്നതിന് വിദ്യാഭ്യാസവുമായി ബന്ധമുണ്ടെന്നും സർവേ ഫലം കാണിക്കുന്നു. അക്കൗണ്ട് ഉടമകളിൽ 83 ശതമാനം പേർക്കും സർവകലാശാല ബിരുദമുണ്ട്. അക്കൗണ്ട് ഉടമകളിൽ 60 ശതമാനവും 30നും 49നുമിടയിൽ പ്രായമുള്ളവരാണ്. ജോലിയോ പഠനമോ ആണ് അക്കൗണ്ട് ആരംഭിക്കാൻ കാരണമെന്ന് പറഞ്ഞത് 40 ശതമാനം പേരാണ്. ബാങ്ക് ഇടപാട് അനിവാര്യമാണെന്ന് കണ്ടതിനാലാണ് ബഹുഭൂരിപക്ഷം പേരും അക്കൗണ്ട് ആരംഭിച്ചതെന്ന് സർവേ പറയുന്നു. പത്തിൽ മൂന്ന് പേരും മൊബൈൽ ബാങ്കിങ് സാേങ്കതികത ഉപയോഗിക്കുന്നവരാണ്. ഇസ്ലാമിക് ബാങ്കിങ് സേവനം ഉപയോഗിക്കുന്നത് എട്ടു ശതമാനം പേരാണെന്നും സർവേ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.