ബാത്തിന കപ്പ് സെവൻസ് ഫുട്ബാൾ: സൈനൊ ക്ലബ് ജേതാക്കൾ
text_fieldsസുഹാർ: ബാത്തിന മേഖലയിലെ ഫുട്ബാൾ പ്രേമികൾ ചേർന്ന് സംഘടിപ്പിച്ച ബാത്തിന കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സീസൺ വണ്ണിൽ മസ്കത്ത് സൈനൊ ഫുട്ബാൾ ക്ലബ് ജേതാക്കളായി. കലാശക്കളിയിൽ എൻ.എസ്.ഐ സുഹാറിനെ മൂന്ന് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. 16 ടീമുകളായിരുന്നു മത്സരത്തിൽ.നല്ല ഗോൾ കീപ്പറായി സൈനോ എഫ്.സിയിലെ ഫൈസലിനെയും ഡിഫെൻഡറായി എൻ.എസ്.ഐ സുഹാറിലെ ഷക്കീറിനെയും ബെസ്റ്റ് സ്ട്രൈക്കർ സൈനോ എഫ്.സിയിലെ അർഷാദിനെയും തെരഞ്ഞെടുത്തു. കാബൂറ ഫുട്ബാൾ ക്ലബാണ് മികച്ച ടീം.
ബാത്തിന കപ്പ് ഫുട്ബാൾ ടൂർണമെന്റ് സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാജേഷ് കൊണ്ടാല ഉദ്ഘാടനം ചെയ്തു. ബദറുൽ സമ ബാത്തിന ഏരിയ ഹെഡ് മനോജ് കുമാർ കളിക്കാരെ പരിചയപ്പെട്ടു. തമ്പാൻ തളിപ്പറമ്പ അധ്യക്ഷ വഹിച്ചു ടൂർണമെന്റ് കൺവീനർ മുരളി കൃഷ്ണൻ കളിക്കാരെ പരിചയപ്പെടുത്തി. രാമചന്ദ്രൻ താനൂർ, സജീഷ് ജി. ശങ്കർ എന്നിവർ ആശംസകൾ നേർന്നു. രാത്രി 12ന് ആരംഭിച്ച ടൂർണമെന്റ് പിറ്റേന്ന് രാവിലേ എട്ട് മണിയോടെയാണ് അവസാനിച്ചത്. വിജയിച്ച ടീമിനും റണ്ണർ അപ്പിനും ട്രോഫിയും ക്യാഷ് പ്രൈസും നൽകി. സമ്മാന വിതരണത്തിൽ ടൂർണമെന്റ് കമ്മിറ്റി ഭാരവാഹികളായ സിറാജ് തലശ്ശേരി, തമ്പാൻ തളിപ്പറമ്പ, ജയൻ എടപ്പറ്റ, ശ്രീജേഷ്, ഹരി, മുരളി കൃഷ്ണൻ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.