ബാത്തിന കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് 28ന്
text_fieldsസുഹാർ: ബാത്തിന മേഖലയിലെ ഫുബാൾ പ്രേമികൾ സംഘടിപ്പിക്കുന്ന ബാത്തിന കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സീസൺ വൺ ഡിസംബർ 28ന് രാത്രി 10 മണിമുതൽ സുഹാർ സല്ലാൻ ബ്രിഡ്ജിന് സമീപമുള്ള പുൽ മൈതാനത്ത് നടക്കും.
ഒമാനിലെ 16 ടീമുകൾ ഏറ്റുമുട്ടുന്ന ടൂർണമെന്റിൽ വിജയിക്കുന്ന ടീമിനും റണ്ണേഴ്സ് അപ്പിനും ട്രോഫിയും കാഷ് പ്രൈസും സമ്മാനമായി നൽകും. മികച്ച കളിക്കാരൻ, മികച്ച ടീം, സ്ട്രൈക്കർ, ഡിഫൻഡർ, ഗോളി എന്നിവർക്ക് പ്രത്യേക ട്രോഫികൾ നൽകുമെന്ന് സംഘാടകർ അറിയിച്ചു. സ്വദേശി റഫറി നിയന്ത്രിക്കുന്ന ടൂർണമെന്റ് സെവൻസ് കാല്പന്തുകളിയുടെ ആവേശത്തോടെ നടത്തുകയാണ് ലക്ഷ്യമെന്ന് ടൂർണമെന്റ് കൺവീനർ മുരളി കൃഷ്ണൻ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക് 9548 4124, 9721 2924, 9679 2033 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.