‘ബാത്തിനോത്സവം 2024’: പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsസുഹാർ: ബാത്തിന സൗഹൃദവേദി സംഘടിപ്പിക്കുന്ന ‘ബാത്തിനൊത്സവം 2024’ ന്റെ ആദ്യ പോസ്റ്റർ പ്രകാശനം സുഹാറിൽ നടന്നു. സൺലൈറ്റ് റസ്റ്ററന്റ് ഹാളിൽ നടന്ന ചടങ്ങിൽ സുഹാർ ഇന്ത്യൻ സോഷ്യൽ ക്ലബ് പ്രസിഡന്റ് രാജേഷ് കൊണ്ടാല പോസ്റ്റർ പ്രകാശനം ചെയ്തു.
വിവിധ മേഖലയിലെ സ്ത്രീകളും കുട്ടികളുമടക്കം നൂറോളം പേർ പങ്കെടുത്തു. സുഹാറിൽ ആദ്യമായാണ് കേരളത്തിന്റെ തനത് ഉത്സവം ‘ബാത്തിനൊത്സവം’ എന്ന പേരിൽ നടത്തുന്നത്. ഒക്ടോബർ നാലിന് സുഹാർ മജാൻ ഹാളിലാണ് പരിപാടി. ബാത്തിന മേഖലയിലെ പതിനൊന്നോളം പ്രദേശങ്ങളിലെ ആളുകൾ പങ്കെടുക്കുന്ന ഘോഷയാത്രയും അനുബന്ധ കലാപരിപാടികളും വേറിട്ട കാഴ്ചയായിരിക്കുമെന്ന് സംഘാടകർ പറഞ്ഞു.
ഘോഷയാത്രയും ചെണ്ടമേളവും താലപൊലിയും മറ്റു കലാ രൂപങ്ങളും ചേർന്ന് വാദ്യമേളത്തിന്റെ അകമ്പടിയോടെ നാട്ടുത്സവത്തിന്റെ മെഗാമേളം അരങ്ങേറും. നാട്ടിൽനിന്നുമെത്തുന്ന പിന്നണി ഗായിക ഗായകരുടെ ഗാനമേള, ഷാജി ആൻഡ് വിനോദ് നയിക്കുന്ന ചിരിയുത്സവം, ക്ലാസിക്കൽ ന്യത്ത പരിപാടികൾ, സാംസ്കാരിക സമ്മേളനം, കൂടാതെ കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, കലാ സാംസ്കാരിക, മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യവും പരിപാടിക്ക് മാറ്റുകൂട്ടും. പ്രകാശന ചടങ്ങിൽ ഡോക്ടർ റോയി പി. വീട്ടിൽ അധ്യക്ഷത വഹിച്ചു.
മനോജ് കുമാർ, രാമചന്ദ്രൻ താനൂർ, വാസു പിട്ടൻ, ജയമോഹൻ, മഹാദേവൻ, ഗിരീഷ് നാവത്ത്, എന്നിവർ സംസാരിച്ചു. രാജേഷ് സ്വാഗതവും വാസുദേവൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.