Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right‘ബാ​ത്തി​നോ​ത്സ​വം’...

‘ബാ​ത്തി​നോ​ത്സ​വം’ ഇ​ന്ന്; മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും

text_fields
bookmark_border
‘ബാ​ത്തി​നോ​ത്സ​വം’ ഇ​ന്ന്; മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും
cancel

സു​ഹാ​ർ: ബാ​ത്തി​ന സൗ​ഹൃ​ദ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ക്കു​ന്ന ‘ബാ​ത്തി​നോ​ത്സ​വം 2025’ സു​ഹാ​റി​ലെ അ​ൽ​വാ​ദി ഹോ​ട്ട​ൽ ഗ്രൗ​ണ്ടി​ൽ വെ​ള്ളി​യാ​ഴ്ച അ​ര​ങ്ങേ​റും. വൈ​കീ​ട്ട് അ​ഞ്ച് മ​ണി​ക്ക് പ​രി​പാ​ടി ആ​രം​ഭി​ക്കും.

കേ​ര​ള​ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ-​എ​ക്‌​സ്‌​സൈ​സ് വ​കു​പ്പ് മ​ന്ത്രി എം.​ബി. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി​ദാ​യ മു​ത​ൽ ബു​റൈ​മി വ​രെ​യു​ള്ള 11 മേ​ഖ​ല​ക​ളി​ലെ ബാ​ത്തി​ന സൗ​ഹൃ​ദ വേ​ദി അം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന ഘോ​ഷ​യാ​ത്ര മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രി​ക്കും. ചെ​ണ്ട​മേ​ളം, പ​ഞ്ചാ​വാ​ദ്യം, പു​ലി​ക​ളി, ദ​ഫ് മു​ട്ട്, ഒ​പ്പ​ന, താ​ല​പൊ​ലി, വി​വി​ധ ഇ​ന്ത്യ​ൻ ക​ലാ​രൂ​പ​ങ്ങ​ൾ, കു​ട്ടി​ക​ളു​ടെ പ്ര​ക​ട​നം, തു​ട​ങ്ങി​യ​വ അ​ര​ങ്ങേ​റും. തു​ട​ർ​ന്ന് മ​സ്‌​ക​ത്ത്‌ പ​ഞ്ച​വാ​ദ്യ സം​ഘം അ​വ​ത​രി​പ്പി​ക്കു​ന്ന പ​ഞ്ചാ​വാ​ദ്യം.

എ​ഴു​പ​തോ​ളം ന​ർ​ത്ത​കി​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന ‘നാ​ട്യാ​ഞ്ജ​ലി’ എ​ന്നി​വ​യും ന​ട​ക്കും. അ​ൻ​വ​ർ സാ​ദ​ത്ത്‌, ല​ക്ഷ്മി ജ​യ​ൻ, ഫാ​സി​ല ബാ​നു, കൗ​ഷി​ക്, അ​ന​ന്ത പ​ത്മ​നാ​ഭ​ൻ, ദേ​വ​പ്രി​യ, എ​ന്നി​വ​രു​ടെ ഗാ​ന​മേ​ള, മ്യൂ​സി​ക് ഫ്യൂ​ഷ​ൻ, ഷാ​ജി മാ​വേ​ലി​ക്ക​ര​യും വി​നോ​ദ് കു​റി​യ​ന്നൂ​ർ ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന കോ​മ​ഡി ഉ​ത്സ​വ​വും ഉ​ണ്ടാ​യി​രി​ക്കും. പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Festivals
News Summary - 'Bathinotsavam' today; Minister M.B. Rajesh will inaugurate
Next Story