ദേശാടനപക്ഷികളുടെ പറുദീസയായി ബാത്തിന
text_fieldsമസ്കത്ത്: ഷഹീൻ ചുഴലിക്കാറ്റ് ആഞ്ഞു വീശി ദുരന്തം വിതച്ച ബാത്തിന ഗവർണറേറ്റ് ദേശാടനപക്ഷികൾക്ക് പറുദീസയാവുന്നു. സാധാരണ ഒമാനിൽ എത്താത്ത നിരവധി ഇനം ദേശാടനപക്ഷികളാണ് ഇപ്പോൾ ബാത്തിനയിൽ സന്ദർശകർ. വറ്റിവരണ്ട് കിടക്കാറുള്ള ബാത്തിനയിൽ വെള്ളക്കെട്ടുകളും നീരൊഴുക്കുകളും തടാകങ്ങളും പ്രത്യക്ഷപ്പെട്ടതും ജലസമ്പത്ത് വർധിച്ചതുമാണ് പക്ഷികെള ആകർഷിക്കുന്നത്. ഇത് ഒമാനിലെ പക്ഷി നിരീക്ഷകർക്കും ഗവേഷകർക്കും പക്ഷി ഫോട്ടാഗ്രാഫർമാർക്കും ഏറെ സന്തോഷം പകരുന്നുണ്ട്.കൊടുങ്കാറ്റ് വിതച്ച വൻ ദുരന്തങ്ങൾക്കിടയിലെ ചെറു സന്തോഷമായാണ് ഇവർ ഇതിനെ കാണുന്നത്. വെള്ള കൊക്കുകൾ, താലിപ്പരുന്ത്, രാജഹംസം എന്നിവയാണ് ഇപ്പോൾ ബാത്തിനയിൽ ധാരാളമായി കാണുന്ന ദേശാടന പക്ഷികൾ. ഇവ ബാത്തിനയിൽ കെട്ടിക്കിടക്കുന്ന തെളിവെള്ളത്തിൽ ചിറകിട്ടടിച്ച് ഉല്ലസിക്കുന്ന കാഴ്ച മനം കവരുന്നതാണ്.
വറ്റിവരണ്ട ബാത്തിനയിലെ ഭൂപ്രേദശം ഇപ്പോൾ പുഴകളും തടാകങ്ങളുമാണ്. ഇതിന് കാരണം അടുത്തിടെ പെയ്ത ശക്തമായ മാഴയാണെന്ന് സുവൈഖിലെ പ്രകൃതി സ്നേഹിയായ ശാഹിദ് മഖ്തൂബ് വിലയിരുത്തുന്നു. ഇതിെൻറ ഫലമായി സാധാരണ കണ്ടിട്ടില്ലാത്ത നിരവധി ഇനം പക്ഷികൾ ബാത്തിനയിൽ എത്തിയതായും അദ്ദേഹം പറഞ്ഞു. ബാത്തിനയിൽ നിരവധി ഇനം ദേശാടനപക്ഷികൾ ശ്രദ്ധയിൽപെട്ടതായി 52 വർഷമായി പക്ഷിനിരീക്ഷണം നടത്തുന്ന ഒമാനിൽ വിശ്രമജീവിതം നയിക്കുന്ന ബ്രിട്ടീഷ് പൗരൻ പീറ്റർ ബാസറ്റ് പറയുന്നു. ഇവ ഇറാനിൽ നിന്നെത്തുന്ന പക്ഷികളാണെന്ന് അദ്ദേഹം പറയുന്നു.
ഇറാനിലെ െകാടും തണുപ്പ് സഹിക്കാൻ കഴിയാതെ ചൂട് കാലാവസ്ഥ േതടി ഒമാനിലൂടെ ഇന്ത്യയിലേക്ക് പറക്കുന്ന പക്ഷിക്കൂട്ടങ്ങളാണിത്. എന്നാൽ, ഇൗ വർഷം ബാത്തിനയിൽ മഴ ലഭിച്ചതു കാരണം നിരവധി തടാകങ്ങളും വെള്ളക്കെട്ടുകളും രൂപപ്പെട്ടതിനാൽ ഇവർ ഇവിടെ തങ്ങുകയാണെന്ന് അേദഹം പറഞ്ഞു. ബാത്തനയിലെ വെള്ളപ്പൊക്ക മേഖലയിൽ സയാഹ്ന സവാരി നടത്തുേമ്പാൾ വെള്ളക്കൊക്കുകൾ, താലിപ്പരുന്ത്, അരയന്നങ്ങൾ എന്നിവയെ കാണാറുണ്ടെന്ന് സഹത്തിലെ പക്ഷിനിരീക്ഷകനായ ഹാഷിം സാലഹ് പറഞ്ഞു. വെള്ളപ്പൊക്കം ഏറെ നാശനഷ്ടമുണ്ടാക്കിയെങ്കിലും മനോഹരമായ പക്ഷികളെ നമുക്ക് സമ്മാനിച്ചതായി അദ്ദേഹം പറഞ്ഞു. മൂങ്ങകൾ, കഴുകന്മാർ തുടങ്ങിയ മരുഭൂമി പക്ഷികളെയാണ് സാധാരണ മേഖലയിൽ കാണാറുള്ളതെന്ന് പക്ഷി നിരീക്ഷകനായ ഫൈസൽ മൂസ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.