മിന്നും പ്രകടനവുമായി ബാറ്റർമാർ; പ്രതീക്ഷക്കൊത്തുയരാതെ ബൗളർമാർ
text_fieldsഓരോ മത്സരത്തിലും ഒരു കളിക്കാരനെ ആശ്രയിക്കാതെ മികച്ച പ്രകടനം പുറത്തെടുത്ത ബാറ്റർമാരാണ് യോഗ്യത മത്സരങ്ങളിലെ യഥാർഥ താരങ്ങൾ. അതേസമയം, ബൗളർമാർ നല്ല പ്രകടനംതന്നെ പുറത്തെടുത്തെങ്കിലും റൺസ് വിട്ടു നൽകുന്നതിലെ ധാരാളിത്തം വിനയായി.
ആദ്യ മത്സരത്തിൽ അയർലൻഡ് ഉയർത്തിയ 283 റൺസ് വിജയലക്ഷ്യം കശ്യപ് പ്രജാപതി, സീഷാൻ മക്സൂദ്, അഖീബ് ഇല്യാസ് എന്നിവരുടെ അർധ സെഞ്ച്വറിയുടെ മികവിൽ അനായാസം മറികടന്നു. രണ്ടാം മത്സരത്തിൽ യു.എ.ഇക്കെതിരെ ആഖിബ് ഇല്യാസിസ് പുറമെ ശുഹൈബ് ഖാനും മുഹമ്മദ് നദീമും അർധ സെഞ്ച്വറി നേടി.
സ്കോട്ട് ലൻഡിനെതിതിരെ അഖീബ് ഇല്യാസും ശുഹൈബ് ഖാനും നദീം ഖുഷി അർധ സെഞ്ച്വറി നേടിയപ്പോൾ സൂപ്പർ സിക്സിൽ സിംബാബ് വേക്കെതിരെ കശ്യപ് പ്രജാപതിയും നെതർലൻഡിനെ തിരെ അയാൻ ഖാനും സെഞ്ച്വറി നേടി. വെസ്റ്റിൻഡീസിന് എതിരായ അവസാന മത്സരത്തിൽ അയാൻ ഖാനും സൂരജ് കുമാറും അർധ സെഞ്ച്വറികൾ നേടി ബാറ്റിങ്ങിൽ കരുത്തു തെളിയിച്ചു.
ഓരോ കളിയിലും ബാറ്റിങ്ങിൽ പുതിയ കളിക്കാർ തിളങ്ങി. എന്നാൽ, ബാറ്റിങ്ങിലെ മികവ് ബൗളിങ്ങിൽ പ്രകടമായില്ല. പ്രധാന ബൗളർ ആയ ബിലാൽ ഖാൻ പതിനൊന്നും ഫയാസ് ബട്ട് ഒമ്പതും വിക്കറ്റുകൾ നേടി മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തു. ജയ് ഓദ്ര , മഖ്സൂദ്, ഇല്യാസ്, അയാൻ ഖാൻ എന്നിവർക്ക് വേണ്ടത്ര ശോഭിക്കാനായില്ല എന്ന് മാത്രമല്ല റൺസ് വഴങ്ങുകയും ചെയ്തു .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.