നെറ്റ്വർക് മാർക്കറ്റിങ്: അറിഞ്ഞിരിക്കാം നിയമങ്ങൾ
text_fieldsരാജകീയ ഉത്തരവ് 55/90 പ്രകാരം പുറപ്പെടുവിച്ച വാണിജ്യ നിയമത്തിന്‍റെ അടിസ്ഥാനത്തിൽ പുതിയ മിനിസ്ട്രി ഡിസിഷൻ 105/21 പ്രകാരം നെറ്റ്വർക് മാർക്കറ്റിങ് അല്ലെങ്കിൽ പിരമിഡ് മാർക്കറ്റിങ്ങിൽ ഏർപ്പെടുകയോ വ്യാപാരം നടത്തുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവർക്ക് 5,000 ഒമാൻ റിയാൽ വരെ പിഴ ലഭിക്കും. പിരമിഡ് സ്കീമുകൾ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വഞ്ചനയായി കണക്കാക്കപ്പെടുന്നതാണ്.
പിരമിഡ് മാർക്കറ്റിങ്ങിലൂടെ സാധനങ്ങളും ഉൽപന്നങ്ങളും സേവനങ്ങളും വിൽക്കുകയോ പരസ്യം ചെയ്യുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നത് ഒമാനിൽ നിരോധിച്ചിട്ടുണ്ട്. ആദ്യം പിടിക്കപ്പെട്ടാൽ 500 ഒമാനി റിയാൽ പിഴയടക്കേണ്ടിവരും. ആവർത്തിച്ചാൽ ഇരട്ടി പിഴ ലഭിക്കും.
പിരമിഡ് മാർക്കറ്റിങ് വഴി ഒരു ഉൽപന്നം വാങ്ങുന്നതിന് ഉപഭോക്താക്കളെ ക്ഷണിക്കുന്നതും പ്രോത്സാഹിപ്പിക്കുന്നതും ശിക്ഷാർഹമാണ്. ഈ രീതിയിൽ സ്കീമിൽ ചേർക്കുന്നതിന് ആരെങ്കിലും നിങ്ങളെ സമീപിക്കുന്നുവെങ്കിൽ ഉടൻ നിയമപാലകരുടെ ശ്രദ്ധയിൽപെടുത്തണം. ആളുകളെ ചേർത്താൽ നിങ്ങൾക്കെതിരെ നിയമനടപടിയെടുക്കാനും സാധിക്കും.
നെറ്റ്വർക് മാർക്കറ്റിങ്ങിന്‍റെ ഭാഗമായി നിങ്ങളെ ആരെങ്കിലും സമീപിച്ചാൽ അവരുടെ പരസ്യങ്ങളിലൂടെ നൽകിയ ഓഫറിന്‍റെ കോപ്പികൾ, മറ്റ് അനുബന്ധ രേഖകൾ സഹിതം അധികാരികളെ സമീപിക്കേണ്ടതാണ്. ആർട്ടിക്ൾ രണ്ട് പ്രകാരം പിരമിഡ് മാർക്കറ്റിങ് വഴി ഇലക്ട്രോണിക്കായോ അല്ലാതെയോ പ്രമോഷനോ വാങ്ങലോ വിൽക്കലോ നിരോധിച്ചിട്ടുള്ളതാണ്. ഇത്തരം ഇടപാടുകൾ നടത്തുന്നവർക്ക് ക്രിമിനൽ ശിക്ഷ ലഭിക്കാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.