ചെക്ക് ഇടപാടുകളിൽ സൂക്ഷ്മത പാലിക്കുക; ശിക്ഷാനടപടി ഒഴിവാക്കുക
text_fields? ഞാൻ എട്ടുവർഷമായി സുഹാറിൽ സ്വന്തമായി ഹാർഡ്വെയർ ഷോപ്പ് നടത്തുന്നു. നല്ല രീതിയിൽ കച്ചവടം ഉണ്ടായിരുന്നതാണ്. എന്നാൽ, കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ കാര്യങ്ങൾ അത്ര മെച്ചമല്ല. സ്ഥിരമായി സാധനങ്ങൾ വാങ്ങുന്ന ഒരുപാട് കൺസ്ട്രക്ഷൻ കമ്പനിക്കാർ ഇപ്പോൾ പരുങ്ങലിലാണ്. നേരത്തേയൊക്കെ പല സ്ഥിരം കസ്റ്റമേഴ്സിെൻറ കൈയിൽ നിന്നും ഉറപ്പിനായി ചെക്ക് വാങ്ങിെവച്ചിട്ട് കടമായി സാധനങ്ങൾ നൽകുന്ന പതിവുണ്ടായിരുന്നു. പണം ലഭിക്കാൻ അൽപം താമസം വന്നതല്ലാതെ അതൊന്നും ചെക്ക് കേസിലേക്ക് എത്തിയില്ല.
അടുത്തിടെയായി പേയ്മെൻറുകൾ തീരെ കിട്ടാതായ സാഹചര്യത്തിൽ പലയാവർത്തി പറഞ്ഞതിലും പേയ്മെൻറ് നടത്താതിരുന്ന ഒരാളുടെ ചെക്ക് ഞാൻ ബാങ്കിൽ സബ്മിറ്റ് ചെയ്തു. എന്നാൽ, അയാളുടെ അക്കൗണ്ട് വളരെ നേരത്തേ തന്നെ ക്ലോസ് ചെയ്തതായാണ് അറിഞ്ഞത്. ഈയൊരു സാഹചര്യത്തിൽ എനിക്ക് അയാളിൽ നിന്നും പണം വാങ്ങിയെടുക്കാൻ എന്താണൊരു വഴി. പൊതുവിൽ ചെക്കിടപാടുകളെക്കുറിച്ചും അറിയാൻ താൽപര്യമുണ്ട്.
അനു ശങ്കർ, സോഹാർ
വളരെ വലിയ തുകകൾ പോലും അനായാസമായി കൈകാര്യം ചെയ്യാൻ കഴിയുന്നുവെന്നതാണ് ചെക്കുകൾക്ക് സാമ്പത്തിക ഇടപാടുകളിൽ പ്രാധാന്യം നൽകാൻ കാരണം. ശമ്പളം, ബില്ലുകൾ, ഫീസ് എന്നിങ്ങനെ നിത്യേന ധാരാളം ചെക്കുകളാണ് ബാങ്കുകൾ മുഖാന്തരം പ്രോസസ് ചെയ്യപ്പെടുന്നത്. ഒമാനിൽ ഏറ്റവും ഗൗരവ സ്വഭാവമുള്ള പത്തു കുറ്റകൃത്യങ്ങളിൽ ഒന്നായാണ് ചെക്കുമായി ബന്ധപ്പെട്ട കുറ്റങ്ങളെ കണക്കാക്കുന്നത്. ഒമാനിൽ പോസ്റ്റ് ഡേറ്റഡ് ചെക്കുകൾ വ്യാപാര വാണിജ്യ ഇടപാടുകളിലും വാഹനങ്ങളുടെ മാസ തവണകൾ അടക്കുന്നതുപോലെയുള്ളതുമായ കാര്യങ്ങളിലൊക്കെത്തന്നെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്. കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് സാമ്പത്തിക മേഖലയിൽ ഉണ്ടായിട്ടുള്ള പ്രതിഫലനങ്ങൾ ഒമാനിൽ ചെക്ക് കേസുകളുടെ എണ്ണത്തിൽ വർധന വരാൻ ഒരു കാരണമാണ്.
ചെക്ക് ഉപയോഗിച്ച് ക്രയവിക്രയങ്ങൾ നടത്തുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഒമാൻ പീനൽ ലോ റോയൽ ഡിക്രി 7/ 2018 (ഭേദഗതികളോടുകൂടി) അധ്യായം മുന്നിലാണ് ചെക്കുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളെക്കുറിച്ചു വിവരിക്കുന്നത്. ആർട്ടിക്കിൾ 356 പ്രകാരം ചുവടെ പറയുന്ന ഏതെങ്കിലും കുറ്റങ്ങൾ ചെയ്യുന്നവർക്ക് ഒരുമാസം മുതൽ രണ്ടു വർഷം വരെ തടവു ശിക്ഷയും 100 റിയാൽ മുതൽ 500 റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കുന്നതാണ്.
ആരെങ്കിലും തുക മാറി എടുക്കുന്നതിനായി ഒരു ചെക്ക് നൽകുകയും എന്നാൽ ചെക്കിൽ ഉള്ള തുക മാറിയെടുക്കാനുള്ള തുക അക്കൗണ്ടിൽ ഇല്ലാതെ വരുകയോ, അതല്ലെങ്കിൽ അക്കൗണ്ട് ക്ലോസ് ചെയ്യുകയോ ചെയ്താൽ.തുക മാറിയെടുക്കുന്നതിനായി ചെക്ക് നൽകുകയും അതിന് ശേഷം അക്കൗണ്ടിൽ ഉള്ള തുക മൊത്തമായോ, ഭാഗികമായോ പിൻവലിക്കുക വഴി ചെക്ക് ഓണർ ആകാതെ മടങ്ങിയാൽ.ഇത്തരത്തിൽ ചെക്ക് നൽകിയ ശേഷം അത് പണമാക്കരുതെന്ന് ബാങ്കിൽ നിർദേശം കൊടുക്കുക വഴി ചെക്ക് ഓണർ ചെയ്യാതെ മടങ്ങിയാൽ
പണമാക്കുന്നതിൽനിന്ന് തടയുന്നരീതിയിൽ ഒരു ചെക്ക് എഴുതിയോ, ഒപ്പിേട്ടാ നൽകുക.ഇത്തരത്തിൽ കാശ് ചെയ്യാനാവാതെ ചെക്കുകൾ മടങ്ങുന്ന എല്ലാ കേസുകളിലും കൃത്യമായ നിയമാനുസൃത കാലയളവിൽ ചെക്കുകൾ ബാങ്കുകൾ മുമ്പാകെ ഹാജരാക്കി ലഭിക്കുന്ന ഡിസ്ഓണർ മെമ്മോ അടക്കം സമർപ്പിച്ച് ക്രിമിനലായും സിവിലായും പരാതി നൽകി പരിഹാരം തേടാവുന്നതാണ്.(ഒമാനിലെ പ്രവാസി സമൂഹത്തിന് നിയമങ്ങളെക്കുറിച്ച് അറിവുനൽകുകയാണ് ഈ പംക്തിയുടെ ലക്ഷ്യം. ആധികാരിക വിവരങ്ങൾക്ക് ഔദ്യോഗിക രേഖകളെ മാത്രം ആശ്രയിക്കുക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.