ഭിക്ഷാടനം; കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തത് 156 കേസുകൾ
text_fieldsമസ്കത്ത്: കഴിഞ്ഞ വർഷം രാജ്യത്ത് ഭിക്ഷാടനവുമായി ബന്ധപ്പെട്ട് 156 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായി സാമൂഹിക വികസന മന്ത്രി ലൈല ബിൻത് അഹ്മദ് അൽ നജ്ജാർ അറിയിച്ചു. സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞവർഷത്തെ അതിന്റെ വിവിധ സേവന മേഖലകളിലെ പ്രധാന നേട്ടങ്ങൾ, പ്രകടനങ്ങൾ, പദ്ധതികൾ, ഈ വർഷത്തെ സംരംഭങ്ങൾ എന്നിവ മാധ്യമ പ്രവർത്തകർക്കു മുന്നിൽ വിശദീകരിക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.
17 കേസുകൾ റോയൽ ഒമാൻ പൊലീസിലേക്കും 13 കേസുകൾ സാമൂഹിക ഗവേഷണത്തിനും വിട്ടയച്ചതായി മന്ത്രി പറഞ്ഞു. ഭിക്ഷാടനത്തിനെതിരെ പോരാടുന്നതിന് മന്ത്രാലയം കഴിഞ്ഞ വർഷം 2,202 കാമ്പയിനുകൾ നടപ്പാക്കി. കുട്ടികൾക്കിടയിൽ ഭീഷണിപ്പെടുത്തുന്ന പ്രതിഭാസം കുറക്കുന്നതിനും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ചെറുക്കുന്നതിനുമായി നിരവധി മാധ്യമ പ്രചാരണങ്ങളും സംഘടിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
1984 മുതൽ 2023വരെ സാമൂഹിക സുരക്ഷ കേസുകൾക്കായി 100 ദശലക്ഷത്തിലധികം റിയാൽ വിതരണം ചെയ്തിട്ടുണ്ടെന്നും 2023ൽ 82,000ത്തിലധികം റിയാൽ സാമൂഹിക സുരക്ഷക്കും താഴ്ന്ന വരുമാനക്കാർക്കും സാമ്പത്തിക സഹായം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.