തെക്കൻ ശർഖിയയുടെ വികസന പദ്ധതിക്ക് തുടക്കം
text_fieldsമസ്കത്ത്: തെക്കൻ ശർഖിയ ഗവർണറേറ്റിന്റെ വികസനത്തിനായി ഖൽഹാട്ടിൽ പാർപ്പിട പദ്ധതിക്കായി 6,00,000 ചതുരശ്ര മീറ്റർ സ്ഥലവും കൃഷിക്കായി 1.5 ദശലക്ഷം ചതുരശ്ര മീറ്റർ ഭൂമിയും അനുവദിക്കും. മസിറ ദ്വീപിന്റെ ഘടനപരമായ സജ്ജീകരണമാണ് പദ്ധതികളിലെന്ന് തെക്കൻ ശർഖിയ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹൗസിങ് ആൻഡ് അർബൻ പ്ലാനിങ്ങിലെ ഇസ ബിൻ സലേം അൽ ഹജ്രി പറഞ്ഞു. സുസ്ഥിര നഗരാസൂത്രണം, സംയോജിത ആധുനിക നഗരം സ്ഥാപിക്കൽ, റിയൽ എസ്റ്റേറ്റ് വികസനം എന്നിവയിലൂടെ സമഗ്രവും സുസ്ഥിരവുമായ വികസനമാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കും നിക്ഷേപകർക്കും അവസരമുണ്ട്. സംയോജിത കാർഷിക പദ്ധതി ആസൂത്രണത്തിന്റെ ഭാഗമായി ഉടമസ്ഥരുടെ കൃഷിയിടങ്ങളും കൈവശാവകാശങ്ങളും തിരിച്ചറിയുന്നതാണ് മറ്റൊരു സംരംഭം. അനുബന്ധ സാങ്കേതിക ആസൂത്രണത്തിനായി വർക്ക് ടീമുകൾ രൂപവത്കരിച്ചു. സമൂഹത്തിന്റെ ആവശ്യം കണ്ടെത്തുന്നതിന് പ്രാദേശിക ഗവർണറുടെ ഓഫിസുമായി സഹകരിച്ച് ഡയറക്ടറേറ്റ് ജനറൽ സെമിനാറും വർക്ഷോപ്പുകളും നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.