ബെലാറസ് പ്രസിഡന്റിന് ഔദ്യോഗിക വരവേൽപ്പ്
text_fieldsമസ്കത്ത്: ഒമാനിൽ സന്ദർശനം നടത്തുന്ന ബെലാറസ് പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോക്ക് അൽ ആലം കൊട്ടാരത്തിൽ സ്വീകരണം നൽകി. ഔദ്യോഗിക ബഹുമതികളോടെയാണ് വരവേറ്റത്.
സ്വീകരണത്തിനുശേഷം സുൽത്താൻ ഹൈതം ബൻ താരിഖുമായി അൽ ആലം കൊട്ടാരത്തിൽ ഔദ്യോഗിക ചർച്ചകൾ നടത്തി. സാമ്പത്തിക, നിക്ഷേപം, സാങ്കേതിക, മെഡിക്കൽ മേഖലകളിലെ സഹകരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിപുലമായ ബന്ധങ്ങളും പര്യവേക്ഷണ മാർഗങ്ങളും ഇരവരും ചർച്ച ചെയ്തു. പ്രാദേശിക, അന്തർദേശീയ വിഷയങ്ങളിൽ കാഴ്ചപ്പാടുകളും കൈമാറി. ശനിയാഴ്ച പ്രസിഡന്റിനെയും സംഘത്തെയും റോയൽ എയർപോർട്ടിൽ
വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയാണ് സ്വീകരിച്ചു. ബെലാറസ് പ്രസിഡന്റിനെ ഒമാൻ ഇൻവെസ്റ്റ്മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി, റഷ്യൻ ഫെഡറേഷനിലെ ഒമാൻ അംബാസഡറും ബെലാറസിലെ നോൺ റസിഡൻഷ്യൽ അംബാസഡറുമായ ഹമൂദ് ബിൻ സലിം അൽ തുവൈഹ് തുടങ്ങിയവർ സംബന്ധിച്ചു.
പ്രസിഡന്റിന്റെ മകനും ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ വിക്ടർ ലുകാഷെങ്കോ, വിദേശകാര്യ മന്ത്രി മാക്സിം റൈഷെങ്കോവ്, വ്യവസായ മന്ത്രി അലക്സാണ്ടർ എഫിമോവ്, കൃഷി, ഭക്ഷ്യ മന്ത്രി അനറ്റോലി ലിനെവിച്ച്, ഒമാനിലെ ബെലാറസ് നോൺ റസിഡന്റ് അംബാസഡർ സെർജി ടെറന്റീവ് എന്നിവരാണ് പ്രസിഡന്റിനെ അനുഗമിക്കുന്ന സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.