വിശ്വാസികൾ ഇന്നു വീണ്ടും വെള്ളിയാഴ്ച പ്രാർഥനക്ക്...
text_fieldsമസ്കത്ത്: രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം വിശ്വാസിസമൂഹം വെള്ളിയാഴ്ച ജുമുഅ നമസ്കാരം നിർവഹിക്കാൻ പള്ളിയിലേക്ക് തിരിക്കും. കോവിഡ് വ്യാപനത്തെതുടർന്ന് താൽക്കാലികമായി നിർത്തിവെച്ച ജുമുഅ പുനരാരംഭിക്കാൻ കഴിഞ്ഞ ദിവസം ചേർന്ന സുപ്രീം കമ്മിറ്റിയാണ് അനുവാദം നൽകിയത്. 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളൂ. ഇക്കാര്യത്തിൽ നിശ്ചയിച്ചിട്ടുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം നിർദേശം നൽകിയിട്ടുണ്ട്.
നൂറുകണക്കിന് വിശ്വാസികൾ വരാൻ തുടങ്ങിയതു കാരണം മസ്ജിദുകളിൽ നിയന്ത്രണങ്ങൾ പൂർണമായി പാലിക്കാൻ കഴിയാത്ത അവസ്ഥയുണ്ടായിരുന്നു. പലയിടത്തും പരിധിയിൽ കൂടുതൽ ആളുകളാണ് പ്രാർഥനക്ക് എത്തിയിരുന്നത്. ഇതിനാൽ സാമൂഹിക അകലം പാലിക്കാനും കഴിഞ്ഞിരുന്നില്ല. ഇതു രോഗവ്യാപനത്തിന് കാരണമായേക്കുമെന്ന് അധികൃതർ വിലയിരുത്തിയിരുന്നു. ഇതൊക്കെ മുന്നിൽ കണ്ടാണ് വെള്ളിയാഴ്ച പ്രാർഥനകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. ജുമുഅ നമസ്കാരം നിർത്തിവെച്ചിരുന്നുവെങ്കിലും ദൈനംദിന പ്രാർഥനകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.