ഭാവലയ ഇഫ്താർ സംഗമവും സ്റ്റേജ് പ്ലേ പുരസ്കാര വിതരണവും
text_fieldsമസ്കത്ത്: ആഗോള കലാ സാംസ്ക്കാരിക വേദിയായ ഭാവലയ ഇഫ്താർ സംഗമവും സ്റ്റേജ് പ്ലേ പുരസ്കാര വിതരണവും നടത്തി. ക്ഷണിക്കപ്പെട്ട കലാകാരന്മാർക്കുള്ള ഇഫ്താർ സംഗമത്തിൽ 'ഗൾഫ് മാധ്യമം' ഒമാൻ റസിഡന്‍റ് മാനേജർ ഷക്കീൽ ഹസൻ റമദാൻ സന്ദേശം നൽകി.
അന്തരിച്ച ഗിരിജ ബക്കറിന്‍റെ സ്മരണാർഥം സംഘടിപ്പിച്ച 'ഭാവലയം 2021' ഓൺലൈൻ നാടക മത്സരത്തിൽ മികച്ച ജനപ്രിയ നാടകമായി തിരഞ്ഞെടുത്ത 'പതിമൂന്നാം മണിക്കൂറി'ന്‍റെ സംഘാടകർക്ക് പുരസ്കാരം സമ്മാനിച്ചു. ഇതേ നാടകത്തിലെ ഭാവാഭിനയത്തിന് സലോമി ചാക്കോക്ക് പ്രത്യേക പുരസ്കാരവും സമ്മാനിച്ചു.
ഭാവലയ സ്ഥാപകനും ചെയർമാനുമായ ഡോ. ജെ. രത്നകുമാർ അധ്യക്ഷത വഹിച്ചു.
മസ്ക്കത്തിലെ പ്രശസ്ത കാർഡിയോളജിസ്റ്റ് ഡോ. ബെന്നി പനക്കൽ, മിഡിൽ ഈസ്റ്റ് നഴ്സറി സ്കൂൾ പ്രിൻസിപ്പൽ ചിത്രാനാരായണൻ, ഗിരിജ ബക്കറിന്‍റെ മകളും മാധ്യമ പ്രവർത്തകയുമായ ലക്ഷ്മി കോത്തനേത്ത് എന്നിവർ വിശിഷ്ടാതിഥികളായി. പ്രകാശ് വിജയൻ, വിഷ്ണുപ്രിയ എന്നിവർ അവതാരകരായി.
നിഷാപ്രഭാകരൻ, ഉണ്ണി ചേലക്കര എന്നിവർ നേതൃത്വം നൽകി. രജൻ വി. കോക്കുറി നന്ദി പറഞ്ഞു. ഖുറം ഒമാനി വിമൻസ് അസോസിയേഷൻ ഹാളിൽ കഴിഞ്ഞ മാസം നടന്ന ചടങ്ങിൽ ഓൺലൈൻ സ്റ്റേജ് പ്ലേ മത്സരത്തിലെ പ്രധാന പുരസ്കാരങ്ങൾ വിതരണം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.