ദേശാടന പക്ഷികളെത്തി : ഇനി വിനോദസഞ്ചാര നാളുകൾ
text_fieldsമെഡിറ്ററേനിയൻ തീരങ്ങളിൽനിന്നാണ് പക്ഷികൾ എത്തുന്നത്
മസ്കത്ത്: വൈകിയാണെങ്കിലും മസ്കത്തി ൽ ദേശാടന പക്ഷികൾ എത്തിത്തുടങ്ങി. ശൈത്യകാലത്ത് ആയിരക്കണക്കിന് ദേശാടന പക്ഷികളാണ് ഒമാനിലെത്തുന്നത്. ഇൗ വർഷം ഏറെ വൈകിയാണ് ഇവയുടെ വരവ്. കഴിഞ്ഞ സീസണിൽ മാത്രം 80 ഇനങ്ങളി ലായി മൂന്നുലക്ഷം ദേശാടന പക്ഷികൾ ഒമാനിെലത്തിയെന്നാണ് റിപ്പോർട്ട്.
ശൈത്യകാലം തുടങ്ങുന്നതോടെയാണ് ദേശാടന പക്ഷികൾ ഒമാനെ ലക്ഷ്യംവെച്ച് പറക്കുന്നത്. ചൂട് ആരംഭി ക്കുന്നതോടെ ഇവ ഒമാൻ വിടുകയും ചെയ്യും. സാധാരണ ഡിസംബർ ആദ്യം എത്തി മാർച്ചോടെയാണ് ഇവ തിരികെ പോകുന്നത്.
അലാസ്ക, സൈബീരിയ തുടങ്ങിയ മെഡിറ്ററേനിയൻ തീരങ്ങളിൽനിന്ന് ആയിരക്കണക്കിന് മൈലുകൾ താണ്ടിയാണ് ഇവ പറന്നെത്തുന്നത്.
സാധാരണ ഡിസംബർ ആദ്യത്തോടെ പക്ഷിസുന്ദരികളായ കടൽ അരയന്നങ്ങൾ കൂട്ടമായി എത്താറുണ്ട്. ഇൗ വർഷം ഡിസംബർ അവസാനത്തിലാണ് ഇവ എത്തിത്തുടങ്ങിയത്.
ഇനിയും നിരവധി പക്ഷിക്കൂട്ടങ്ങൾ എത്താനുണ്ട്. മത്ര കോർണീഷ് ആയിരക്കണക്കിന് കടൽ അരയന്നങ്ങളുടെ വിഹാര കേന്ദ്രമാണ്. കടലിെൻറ ഉപരിതലത്തിൽ കൂട്ടമായി പാറിനടക്കുന്നതും കലപിലകൂട്ടുന്നതും ഹൃദ്യമായ കാഴ്ചയാണ്. കടലിലെ ഉപരിതലത്തിെലത്തുന്ന ചെറുമീനുകളെയും ഞണ്ടുകളെയുമാണ് ഇവ ഭക്ഷണമാക്കുന്നത്. കടൽപരപ്പിൽ അടയിരിക്കാനും ഇവക്ക് കഴിയും. ബോട്ടുകളുടെയും മറ്റും പിൻഭാഗങ്ങളിലാണ് ഇവ രാത്രി ചേക്കേറുന്നത്.
കടൽപക്ഷികളുടെ വരവോടെ മത്ര കോർണീഷിൽ സന്ദർശകരും എത്തിത്തുടങ്ങി. ദേശാടന പക്ഷികളെ വീക്ഷിക്കാനും േഫാേട്ടാ എടുക്കാനും നിരവധി പേരാണ് ദിവസവും എത്തുന്നത്. വരുംദിവസങ്ങളിൽ സന്ദർശകരുടെ എണ്ണം വർധിക്കും. അതിനാൽ, പകൽ സമയങ്ങളിൽ ഇനി മത്ര കോർണീഷിൽ തിരക്ക് വർധിക്കും. വിദേശികളടക്കം നിരവധി സന്ദർശകർ പക്ഷികൾക്ക് നൽകാൻ റൊട്ടിയുമായി കോർണീഷിലെത്താറുണ്ട്. റൊട്ടിക്കഷണങ്ങൾ തട്ടിപ്പറിച്ചെടുക്കാൻ പക്ഷികൾ നടത്തുന്ന മത്സരവും ഹരംപകരുന്നതാണ്.
ഒമാെൻറ മറ്റു ഭാഗങ്ങളിലും ദേശാടന പക്ഷികൾ കൂട്ടമായി എത്തുന്നുണ്ട്. മസീറ അടക്കമുള്ള ദ്വീപുകളാണ് ഇവയുടെ ഇഷ്ടവിഹാര കേന്ദ്രം. സലാലയിലും ഇവ കൂട്ടമായെത്തുന്നു. വർഷംേതാറും ഒമാനിലെത്തുന്ന ദേശാടന പക്ഷികളുടെ എണ്ണം വൻതോതിൽ വർധിക്കുകയാണെന്നാണ് റിപ്പോർട്ട്. സ്വച്ഛമായ പ്രകൃതിയും സുരക്ഷിതത്വവുമാണ് ഇവയെ ഒമാനിലേക്ക് കൂടുതൽ ആകർഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.