പ്രവാസി ഫുട്ബാൾ ആരാധകർക്കിടയിൽ ബ്ലാസ്റ്റേഴ്സിനെ ജനകീയമാക്കും
text_fieldsമസ്കത്ത്: ഒമാനിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഒമാന്റെ 2022ലെ എക്സിക്യൂട്ടിവ് യോഗം നടന്നു.പ്രസിഡന്‍റ് സുജേഷ് ചേലോറയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ കഴിഞ്ഞ വർഷത്തെ മഞ്ഞപ്പടയുടെ പ്രവർത്തനങ്ങളും ഭാവിപരിപാടികളും ചർച്ച ചെയ്തു. പ്രസിഡന്‍റായി സുജേഷ് ചേലോറയും സെക്രട്ടറിയായി ആൾഡ്രിൻ മെൻഡിസും ട്രഷററായി സുരാജ് സുകുമാറും തന്നെ തുടരാൻ തീരുമാനമായി.
ഒമാനിലെ പ്രവാസി ഫുട്ബാൾ ആരാധകർക്കിടയിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെയും മഞ്ഞപ്പടയുടെയും പ്രവർത്തനങ്ങൾ എത്തിക്കാനുമുള്ള കർമപരിപാടികൾക്കും യോഗം രൂപം നൽകി. മഞ്ഞപ്പടയുടെ ആദ്യകാലം മുതൽ നേതൃനിരയിൽ ഉണ്ടായിരുന്ന യാസർ കൊച്ചാലുംമൂട്, ഷിയാസ് ഷെരീഫ്, ഒമാൻ കോർ കമ്മിറ്റി മെംബർമാരായ അലിൻ, രതീഷ് ചന്ദ്രൻ, എക്സിക്യൂട്ടിവ് മെംബർമാരായ ബിബി, അലക്സ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.