രക്തദാന ക്യാമ്പ്
text_fieldsസുഹാർ: ആരോഗ്യ മന്ത്രാലയം ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ ഫലജ് ലൈഫ് ലൈൻ ഹോസ്പിറ്റലും കൈരളി ഫലജ് യൂനിറ്റും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പ് ജനപങ്കാളിത്തത്താൽ ശ്രദ്ധേയമായി. വൈകീട്ട് മൂന്ന് മണിക്ക് ആരംഭിച്ച ക്യാമ്പ് ഏഴുമണിവരെ തുടർന്നു. ഫലജ് ലൈഫ് ലൈൻ ഹോസ്പിറ്റലിലായിരുന്നു പരിപാടി.
സ്വദേശികളും വിദേശികളും അടക്കം 160പേർ പങ്കെടുത്തു. രക്തം ദാനം ചെയ്തവർക്ക് ഈ വർഷം അവസാനംവരെ ഉപയോഗിക്കാൻ കഴിയുന്ന ഫ്രീ കൺസൽട്ടേഷൻ കൂപ്പൺ ലൈഫ് ലൈൻ ഹോസ്പിറ്റൽ അധികൃതർ വിതരണം ചെയ്തു. ലൈഫ് ലൈൻ ഹോസ്പിറ്റൽ ഫലജ് മാനേജർ ഷംനാദ്, കൈരളി പ്രതിനിധി രാമചന്ദ്രൻ താനൂർ എന്നിവർ രക്തദാനത്തിന് എത്തിയവരെ അഭിനന്ദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.