സലാലയിൽ രക്തദാന ക്യാമ്പ്
text_fieldsസലാല: സലാല കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സലാല സെൻട്രൽ കമ്മിറ്റി കോൺഫറൻസ് ഹാളിൽ നടന്ന ക്യാമ്പിൽ നിരവധി പേർ ഭാഗമായി. സുൽത്താൻ ഖാബൂസ് ആശുപത്രിയിലെ രക്ത ബാങ്കിെൻറ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പ്രോഗ്രാം കോഓഡിനേറ്റർ നാസർ ചെർക്കളം പ്രാർഥന നടത്തി. വൈസ് പ്രസിഡൻറ് അബ്ദുല്ല ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു.
ക്യാമ്പ് സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റഷീദ് കൽപറ്റ ഉദ്ഘാടനം ചെയ്തു. കാസർകോട് ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി അബ്ദുൽ റഹ്മാൻ കാഞ്ഞങ്ങാട് സ്വാഗതവും ജോയൻറ് സെക്രട്ടറി റഹ്മാൻ കുമ്പള നന്ദിയും പറഞ്ഞു.
സലാല കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് ഖാസിം കോക്കൂർ, ഷബ്ബീർ കാലടി, ഹാഷിം കോട്ടക്കൽ, ഷഫീഖ് മണ്ണാർക്കാട്, മുനീർ മുട്ടിങ്ങൽ എന്നിവരും സംബന്ധിച്ചു. ജലീൽ കോട്ടക്കലിെൻറയും സഹദ് കോട്ടക്കലിെൻറയും നേതൃത്വത്തിലുള്ള വളൻറിയർ ടീമും പരിപാടിയുടെ വിജയകരമായ സംഘാടനത്തിന് രംഗത്തുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.