കെ.എം.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsസൂർ: മസ്കത്ത് സൂർ കെ.എം.സി.സിയും സാക്കി മെഡിക്കൽ സെൻററും സംയുക്തമായി സൂറിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഒമാൻ ദേശീയദിനാഘോഷത്തിെൻറയും സൂർ കെ.എം.സി.സിയുടെ 35ാം വാർഷികാഘോഷഭാഗമായി സൂർ ആരോഗ്യമന്ത്രാലയത്തിെൻറ സഹകരണത്തോടെ സാക്കി മെഡിക്കൽ സെൻററിലായിരുന്നു. സൂർ ഗവ. ഹോസ്പിറ്റലിലെ പാത്തോളജി വിഭാഗം മേധാവി ഡോക്ടർ പുനീത് ഉദ്ഘടനം ചെയ്തു. നൂർമീൻ അൽ അലവി (മേധാവി പ്രൈവറ്റ് ഹെൽത് ഡിപ്പാർട്മെൻറ്), ഖാലിദ് മുഹമ്മദ് അൽ ഇസ്മായിലി (സൂർ മുനിസിപ്പാലിറ്റി), നസ്സാൽ അൽ ഖൽഫാൻ, ഖുലൈഫ് അൽ അലവി (ബ്ലഡ് ബാങ്ക്, സൂർ ഹോസ്പിറ്റൽ), സഹൂദ് അഹമ്മദ് മുസല്ലം അൽ അലവി, (ടൂറിസം വകുപ്പ്), ഹാജി ഹസ്ബുല്ല (ജനറൽ സെക്രട്ടറി, സൂർ ഇന്ത്യൻ സോഷ്യൽ ക്ലബ്) എന്നിവർ സംസാരിച്ചു.
റസാക്ക് പേരാമ്പ്ര, ഡോ. ഫവാസ്, മുഹമ്മദ് ഷാഫി, നൗഷാദ്, നാസ്സർ സാക്കി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ചടങ്ങിൽ രക്തദാതാക്കളുടെ പ്രിവിലേജ് കാർഡ് സഹദ് മുസല്ലം അൽ അലവി സൂർ കെ.എം.സി.സി ട്രഷറർ മുഹമ്മദ് കുട്ടിക്ക് നൽകി ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സിയുടെ 35ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ചു വിവിധ മേഖലകളിലായി അവാർഡ് വിതരണം, മുതിർന്ന പ്രവർത്തകരെ ആദരിക്കൽ, പരിസരശുചീകരണം, സാമ്പത്തിക സഹായ വിതരണം, ബൈത്തുറഹ്മ ഭവനനിർമാണ പദ്ധതികൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുമെന്ന് കെ.എം.സി.സി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.