ഒ.ഐ.സി.സി സലാല രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsസലാല: ഒ.ഐ.സി.സി സലാല സുൽത്താൻ ഖാബൂസ് ആശുപത്രിയുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. എസ്.ക്യു.എച്ച് ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പ് ഒ.ഐ.സി.സി ഒമാൻ നാഷനൽ കമ്മിറ്റി പ്രസിഡന്റ് സിദ്ദീഖ് ഹസൻ ഉദ്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഒമാനിലൊട്ടുക്കും വിവിധ സേവന പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. അതിന്റെ ഭാഗമായാണ് സലാല റീജനൽ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
സ്മാൾ ആൻഡ് മീഡിയം എന്റപ്രൈസസ് ഡെവലപ്മെൻറ് ദോഫാർ റീജ്യൻ ഡയറക്ടർ മുഹമ്മദ് അഹ്മദ് ഫറജ് അൽഗസ്സാനി മുഖ്യാതിഥിയായി. അഹ്മദ് അൽ കസീരിയും സംബന്ധിച്ചു.
ഒ.ഐ.സി.സി സലാല ഒരുക്കിയ എട്ടാമത്തെ ക്യാമ്പിൽ എൺപതോളം പേർ രക്തം നൽകിയതായി സംഘാടകർ അറിയിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് സംഘടിപ്പിച്ച ക്യാമ്പിന് ഒ.ഐ.സി.സി സലാല റീജനൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് ഡോ. നിഷ്താർ, ട്രഷറർ ഷജിൽ, സെക്രട്ടറിമാരായ രാഹുൽ, ഷാജി ഹാഫ, ജിജി കാസിം, റൗഫ്, ദീപാ ബെന്നി, അനീഷ്, ശ്യാം മോഹൻ, സരീജ്, നിസാം, സജീവ് ജോസഫ്, നൗഫൽ, സലാം, റിസാൻ മാസ്റ്റർ തുടങ്ങിയ നേതാക്കളും യൂനിറ്റ് ഭാരവാഹികളും നേതൃത്വം നല്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.