വാക്സിനെടുത്ത ശേഷം കാഴ്ച കുറഞ്ഞെന്ന്; കുത്തിവെപ്പുമായി ബന്ധമില്ലെന്ന് ആരോഗ്യ വകുപ്പ്
text_fieldsമസ്കത്ത്: കോവിഡ് പ്രതിരോധ വാക്സിനെടുത്തശേഷം കാഴ്ച കുറഞ്ഞെന്ന ആരോപണം ശരിയല്ലെന്ന് ആരോഗ്യ വകുപ്പ്. വാക്സിനെടുത്ത ഒമാനി പൗരനാണ് വിഡിയോയിലൂടെ തനിക്ക് കാഴ്ച മങ്ങാൻ തുടങ്ങിയതായി അറിയിച്ചത്.എന്നാൽ കാഴ്ച മങ്ങിയതിന് വാക്സിനുമായി ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രാലയം പറയുന്നു. വിഡിയോയിൽ പരാതി ഉന്നയിച്ചയാളുടെ വിഷയം ആരോഗ്യ വകുപ്പ് അന്വേഷിച്ചിട്ടുണ്ട്.വാക്സിൻ സ്വീകരിച്ച് രണ്ട് മണിക്കൂറിനു ശേഷമാണ് കാഴ്ച പ്രശ്നമുണ്ടായതെന്നാണ് പറയുന്നത്.
ഇദ്ദേഹത്തെ സുഹാർ ആശുപത്രിയിലെയും സുൽത്താൻ ഖാബൂസ് സർവകലാശാല ആശുപത്രിയിലെയും നേത്രരോഗ വിദഗ്ധരും രക്തരോഗ വിദഗ്ധരും പരിശോധിച്ചു.വിവിധ പരിശോധനകൾക്കു ശേഷം വിലയിരുത്തിയത് വാക്സിനുമായി കാഴ്ച പ്രശ്നത്തിന് ബന്ധമില്ലെന്നാണ് -മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പ്രമേഹം, ബ്ലഡ് വിസ്കോസിറ്റി, അണുബാധയുണ്ടായവൽ, പുകവലി, ഗ്ലോക്കോമ, അമിതവണ്ണം, കൊളസ്ട്രോൾ, ഉയർന്ന രക്തസമ്മർദം തുടങ്ങി നിരവധി കാരണങ്ങളാൽ കാഴ്ച തടസ്സം ലോകമെമ്പാടുമുള്ള 2.5 കോടി പേരെ ബാധിക്കുന്നതാണെന്നും ഇത് ചിലപ്പോൾ പെട്ടെന്ന് സംഭവിക്കാറുണ്ടെന്നും ആരോഗ്യ വകുപ്പ് പറയുന്നു.
രോഗിക്ക് വിദഗ്ധ ചികിത്സ നൽകാൻ വകുപ്പ് സുൽത്താൻ ഖാബൂസ് സർവകലാശാല ആശുപത്രിയിൽ നിർദേശിച്ചിട്ടുണ്ട്.വാക്സിെൻറ ഗുണമേന്മയിലും സുരക്ഷയിലും സംശയമില്ലെന്നും കുത്തിവെപ്പിനു മുമ്പ് എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പരിശോധന നടത്തണമെന്ന് ലോകാരോഗ്യ സംഘടനയോ മരുന്ന് ഉൽപാദകരോ നിർദേശിക്കുന്നില്ലെന്നും ആരോഗ്യ വകുപ്പ് അധികൃതർ കൂട്ടിച്ചേർത്തു.കുത്തിവെപ്പെടുക്കുന്നവരിലെ പാർശ്വഫലങ്ങൾ ശ്രദ്ധിക്കുന്നതായും ഇതുവരെ ചെറിയ പനി, തലവേദന, കുത്തിവെച്ച സ്ഥലത്തെ വേദന എന്നിവയല്ലാത്ത ഒരു പ്രശ്നവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.