സുവൈഖില്‍ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു
text_fieldsമസ്കത്ത്: സന്ദര്‍ശക വിസയിലെത്തി സുവൈഖിൽ മരിച്ച തൃശൂർ സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. തിരുവില്വാമല മലേശമംഗലം പറമ്പത്ത് വീട്ടില്‍ പി.എൻ. അനീഷ് കുമാറാണ് (37) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിൽ നടന്നു.
മസ്കത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിലാണ് നടപടികള്‍ പൂർത്തിയാക്കി ഭൗതിക ശരീരം നാട്ടിലെത്തിച്ചത്. 10 ദിവസം മുമ്പാണ് അനീഷ് ഒമാനില്‍ സന്ദര്‍ശക വിസയിലെത്തിയത്. പിതാവ്: പരേതനായ നാരായണൻ കുട്ടി. മാതാവ്: ജയന്തി. ഭാര്യ: അഖില. മക്കൾ: അർജുൻ, അൻവിക.
കെ.എം.സി.സി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ഷാനവാസിന്റെ നേതൃത്വത്തിൽ അഷ്റഫ് നാദാപുരം, പി.ടി.കെ. ഷമീർ, അഷ്റഫ് കിണവക്കൽ, അൻസിൽ ആലുവ, നിസാർ ഫറോക്ക്, മുസ്തഫ നാദാപുരം, അഷ്റഫ് താജ്, സൽമാൻ മലപ്പുറം, ഫൈസൽ ഫൈസി, സാജിദ് വയനാട്, വേൾഡ് മലയാളി ഫെഡറേഷൻ ഭാരവാഹികളായ ഡോ. സിദ്ദീഖ് അഹമ്മദ്, ഉല്ലാസ് തുടങ്ങിയവർ നടപടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.