ഇന്ത്യൻ സോഷ്യൽക്ലബിൽ പുസ്തകോത്സവം 11 മുതൽ
text_fieldsമസ്കത്ത്: സ്വാതന്ത്ര്യത്തിെൻറ 70ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ സോഷ്യൽക്ലബ് ഒമാൻ ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന് ഇൗമാസം 11ന് കൊടിയുയരും. ഒമാനിലെ പ്രമുഖ പുസ്തക വിതരണ സ്ഥാപനമായ അൽബാജ് ബുക്സിെൻറ സഹകരണത്തോടെയാണ് പുസ്തകോത്സവം നടക്കുക. 14ന് സമാപിക്കുന്ന പ്രദർശനം മസ്കത്തിലെ പുസ്തക പ്രേമികൾക്ക് വായനയുടെ വിരുന്നൊരുക്കുന്നതാകുമെന്ന് അംബാസഡർ ഇന്ദ്രമണി പാണ്ഡെ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ദാർസൈത്തിലെ ഇന്ത്യൻ സോഷ്യൽക്ലബ് മൾട്ടി പർപ്പസ് ഹാളിലാണ് പുസ്തകോത്സവം നടക്കുക. 11ന് രാത്രി 7.30ന് നടക്കുന്ന പരിപാടിയിൽ അംബാസഡർ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം നിർവഹിക്കും. മുൻ ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞൻ നമ്പി നാരായണൻ അടക്കം വിശിഷ്ട വ്യക്തികൾ ഉദ്ഘാടന ചടങ്ങിൽ പെങ്കടുക്കും. അടുത്ത മൂന്നു ദിവസങ്ങളിലായി രാവിലെ പത്തുമുതൽ വൈകീട്ട് നാലുവരെയാണ് പ്രദർശനം. മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങി 12 ഇന്ത്യൻ ഭാഷകളിലായി അമ്പതിനായിരത്തിലധികം തലക്കെട്ടുകളിലുള്ള പുസ്തകങ്ങൾ വിൽപനക്ക് എത്തിക്കും. 12ന് ക്ഷണിക്കപ്പെട്ട അതിഥികളുമായി നമ്പി നാരായണെൻറ മുഖാമുഖം പരിപാടിയും ഒരുക്കിയിട്ടുണ്ട്. നമ്പി നാരായണെൻറ പുതിയ പുസ്തകം ‘റെഡി ടു ഫയറി’െൻറ പ്രകാശനവും ചടങ്ങിൽ നടക്കും.
ഇന്ത്യയുടെ സവിശേഷതയായ ‘നാനാത്വത്തിൽ ഏകത്വം’ എന്ന ആശയത്തിലൂന്നിയാകും ബുക്ഫെസ്റ്റ് ഒരുക്കുകയെന്ന് അൽബാജ് ബുക്സ് മാനേജിങ് ഡയറക്ടർ ഷൗക്കത്തലി പറഞ്ഞു. വിവിധ വിഭാഗങ്ങളിലായി എല്ലാ പ്രായക്കാർക്കും അനുയോജ്യമായ പുസ്തകങ്ങൾ ഒരുക്കും. ഗ്രന്ഥകർത്താക്കളെ ഒമാനിൽ കൊണ്ടുവന്ന് ‘മീറ്റ് ദി ഒാതർ’ പോലുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതും ആലോചനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുസ്തകോത്സവം മികച്ച വിജയം തന്നെയാകുമെന്ന് ഉറപ്പാണെന്ന് ഇന്ത്യൻ സോഷ്യൽക്ലബ് ചെയർമാൻ ഡോ.സതീഷ് നമ്പ്യാർ പറഞ്ഞു. വിദ്യാർഥികൾക്കായി വിവിധ പരിപാടികളും മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്. ഫുഡ് സ്റ്റാളുകൾ അടക്കമുള്ളവയും ഉണ്ടാകും. ഇന്ത്യൻ സോഷ്യൽക്ലബ് കമ്മ്യൂണിറ്റി വെൽഫെയർ വിഭാഗം കൺവീനർ പി.എം ജാബിറും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.