മസ്കത്ത് അന്താരാഷ്ട്ര പുസ്തകമേള ഫെബ്രുവരി 21 മുതൽ
text_fieldsമസ്കത്ത്: ഇരുപത്തി നാലാമത് അന്താരാഷ്ട്ര മസ്കത്ത് പുസ്തകമേള ഫെബ്രുവരി 21ന് ആരം ഭിക്കും. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ നടക്കുന്ന മേള മാർച്ച് മൂന്ന് വരെയ ുണ്ടാകും. വ്യാഴാഴ്ച ഇൻഫർമേഷൻ മന്ത്രി അബ്ദുൽ മുനീം ബിൻ മൻസൂർ അൽ ഹസനിയുടെ അധ്യക്ഷ തയിൽ നടന്ന ഉന്നത കമ്മിറ്റി യോഗത്തിൽ മേളയുടെ ഒരുക്കങ്ങൾ വിലയിരുത്തി. പുസ്തകമേളയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സാംസ്കാരിക പരിപാടികൾ, മത്സര ഇനങ്ങൾ എന്നിവയും കമ്മിറ്റി ചർച്ചചെയ്തു.
ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള പുസ്തകാലയങ്ങളും പ്രസാധകരും പെങ്കടുക്കുന്ന മസ്കത്ത് അന്തരാഷ്ട്ര പുസ്തകമേള ഗൾഫ് മേഖലയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. ഗൾഫ് രാജ്യങ്ങളിലെ പ്രധാന പുസ്തകാലയങ്ങൾക്കൊപ്പം ഇൗജിപ്ത്, ലബനാൻ, തുർക്കി, തുനീഷ്യ, സുഡാൻ തുടങ്ങിയ അറബി രാജ്യങ്ങളിൽനിന്നും യൂറോപ്യൻ രാജ്യങ്ങളിൽനിന്നുമുള്ള പ്രസാധകരും മേളയിൽ എത്താറുണ്ട്. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ വിപുലമായ സൗകര്യങ്ങളാണ് മേളക്കുവേണ്ടി ഒരുക്കുന്നത്. റഫറൻസ് പുസ്തകങ്ങളും പാഠ്യപുസ്തകങ്ങളും അടക്കം എല്ലാ പുസ്തകങ്ങളും ലഭ്യമായതിനാൽ വൻ തിരക്കാണ് കഴിഞ്ഞ വർഷങ്ങളിൽ അനുഭവപ്പെട്ടത്. പ്രസാധകർ പുസ്തകം നേരിട്ട് വിൽപന നടത്തുന്നതിനാൽ വിലക്കുറവുണ്ടാവും.
ഉന്നത വിദ്യാഭ്യാസ രംഗത്തുള്ളവർക്ക് ഇത് വലിയ അനുഗ്രഹമാവും. ഒമാനിൽ ലഭ്യമല്ലാത്ത നിരവധി പുസ്തകങ്ങൾ മേളയിൽ കിട്ടും. അറബി, ഇംഗ്ലീഷ് ഭാഷകളിെല പുസ്തകങ്ങളാണ് പ്രധാനമായും ഉണ്ടാവുക. മസ്കത്ത് പുസ്തകമേളയിൽ ഇന്ത്യൻ സാന്നിധ്യം തീരെ കുറവാണ്. ഇന്ത്യയിൽനിന്ന് ഒന്നോ രണ്ടോ പ്രസാധകരാണ് പുസ്തകമേളയിലെത്തുന്നത്. എന്നാൽ, മലയാള പുസ്തകങ്ങളുമായി മസ്കത്തിലെ അൽ ബാജ് ബുക്സിെൻറ സാന്നിധ്യമുണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.