മസ്കത്ത് അന്താരാഷ്ട്ര പുസ്തകോത്സവം 22ന് തുടങ്ങും
text_fieldsമസ്കത്ത്: 25ാമത് മസ്കത്ത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ഫെബ്രുവരി 22ന് ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബി ഷൻ സെൻററിൽ തുടക്കമാകും. സുൽത്താെൻറ ഉപദേഷ്ടാവ് സയ്യിദ് ശിഹാബ് ബിൻ താരീഖ് അൽ സഇൗദ് ഉദ്ഘാടനം നിർവഹിക് കും. േമയ് രണ്ടുവരെയാണ് പുസ്തകമേള നടക്കുക.
32 രാഷ്ട്രങ്ങളിൽനിന്നുള്ള 676 പ്രസാധകർ നേരിട്ട് പുസ്തകമേളയി ൽ പെങ്കടുക്കുമെന്ന് വാർത്തവിനിമയ മന്ത്രിയും പുസ്തകമേളയുടെ പ്രധാന സംഘാടക കമ്മിറ്റി ചെയർമാനുമായ ഡോ. അബ്ദുൽമുനീം ബിൻ മൻസൂർ ബിൻ സഇൗദ് അൽ ഹസനി വാർത്തസമ്മേളനത്തിൽ അറിയിച്ചു. 270 പ്രസാധകർ നേരിട്ടല്ലാതെയും പെങ്കടുക്കും. മൊത്തം 946 പ്രസാധകരാണ് മേളയുടെ ഭാഗമാവുകയെന്നും മന്ത്രി പറഞ്ഞു.
22ന് രാത്രി ഏഴിനാണ് ഉദ്ഘാടന ചടങ്ങ്. 23ന് രാവിലെ മുതൽ പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കും. രാവിലെ 10 മുതൽ ൈവകീട്ട് പത്തുവരെയാകും പ്രവേശനം. വെള്ളിയാഴ്ചകളിൽ വൈകുന്നേരം നാലു മുതൽ പത്തുവരെയാകും പ്രവേശന സമയം. അന്തരിച്ച സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ ജീവിതം ആസ്പദമാക്കിയുള്ള കലാ സാംസ്കാരിക പരിപാടികളായിരിക്കും പ്രധാനമായും ഉണ്ടാവുക. ‘ഹിസ്റ്ററി ഒാഫ് ഒമാൻ എക്രോസ് ഏജസ്’ എന്ന തലക്കെട്ടിലുള്ള എൻസൈക്ലോപീഡിയയും പ്രകാശനം ചെയ്യുമെന്ന് ഡോ. അബ്ദുൽമുനീം പറഞ്ഞു.
മസ്കത്ത് പുസ്തകമേളയെ മേഖലയിലെ മൂന്ന് മികച്ച പ്രദർശനങ്ങളിലൊന്നായി ഗൾഫ് കോഒാപറേഷൻ കൗൺസിൽ ജനറൽ സെക്രേട്ടറിയറ്റ് തെരഞ്ഞെടുത്തതായും മന്ത്രി കൂട്ടിച്ചേർത്തു. കുടുംബങ്ങൾക്കും കുട്ടികൾക്കുമായി പ്രത്യേക പരിപാടികളും ഉണ്ടായിരിക്കും. പ്രമുഖരായ പ്രസാധകരും പുസ്തകമേളയിൽ പെങ്കടുക്കാനായി എത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.