ഒ.സി.ഒ സഹായം; യമനിലെ വിദ്യാർഥികൾക്ക് പുസ്തകങ്ങൾ നൽകി
text_fieldsമസ്കത്ത്: യമനിലെ വിദ്യാർഥികൾക്ക് കൈത്താങ്ങുമായി ഒമാൻ ചാരിറ്റബ്ൾ ഓർഗനൈസേഷൻ (ഒ.സി.ഒ). ഒ.സി.ഒയുടെ ധനസഹായത്തോടെ 2023-2024 അധ്യയന വർഷത്തേക്കുള്ള വിവിധ പാഠ്യപദ്ധതികൾക്കായി 1.4 ദശലക്ഷത്തിലധികം പാഠപുസ്തകങ്ങളുടെ വിതരണം അൽ-മഹ്റയിലെ യമൻ ഗവർണർ നിർവഹിച്ചു.
അതേസമയം, തേജ് ചുഴലിക്കാറ്റിൽ നാശംവിതച്ച യമന് കൈത്താങ്ങുമായി കഴിഞ്ഞ ദിവസം ഒ.സി.ഒ എത്തിയിരുന്നു. അവശ്യവസ്തുക്കളും ഭക്ഷണങ്ങളുമടങ്ങിയ 20 ഓളം ട്രക്കുകൾ യമനിലെ അൽ മഹ്റ ഗവർണറേറ്റിലെ പ്രാദേശിക അധികാരികൾക്ക് കൈമാറി. അൽമഹ്റ ഗവർണറേറ്റിലെ ഹുസ്വൈൻ, അൽ ഗയ്ദ ഡിസ്ട്രിക്ടുകളിലാണ് തേജ് കനത്ത നാശം വിതച്ചത്. ദുരിതാശ്വാസ പരിപാടിയുടെ ചട്ടക്കൂടിനുള്ളിൽ അവശ്യസാധനങ്ങൾ യമനിലേക്ക് കൊണ്ടുപോകുന്നത് തുടരുകയാണെന്ന് ഒ.സി.ഒ അറിയിച്ചു. സഹായം നൽകാൻ ആഗ്രഹിക്കുന്നവർക്ക് ബാങ്ക് മസ്കത്ത് അക്കൗണ്ട് നമ്പർ 0423010700010017, ബാങ്ക് ദോഫാർ 01040609090001, ബാങ്ക് നിസ്വ 00122200222001 അല്ലെങ്കിൽ www.donate.om വഴി അയക്കാവുന്നതാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.