അഞ്ചുലക്ഷം കടന്ന് ബൂസ്റ്റർ ഡോസ്
text_fieldsമസ്കത്ത്: ലക്ഷ്യമിട്ട ഗ്രൂപ്പിലെ 95 ശതമാനത്തോളംപേർക്ക് കോവിഡിനെതിരെ ഒന്നാം ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 31,91,912 പേരാണ് ഒന്നാം ഡോസ് വാക്സിൻ എടുത്തിരിക്കുന്നത്. 29,76,872 പേർ രണ്ടാം ഡോസ് വാക്സിൻ സ്വീകരിക്കുകയും ചെയ്തു. ടാർഗറ്റ് ഗ്രൂപ്പിെൻറ 89 ശതമാനം വരുമിത്. 17 ശതമാനം ആളുകൾ ബൂസ്റ്റർ ഡോസ് സ്വീകരിക്കുകയും ചെയ്തു. ഇതുവരെ 5,07,440 പേർക്കാണ് ബൂസ്റ്റർ ഡോസ് നൽകിയിരിക്കുന്നത്.
ആകെ നൽകിയ വാക്സിനുകളുടെ എണ്ണം 66,76, 224 ആണ്.കോവിഡിനെ പ്രതിരോധിക്കുന്നതിെൻറ ഭാഗമായി വിവിധ ഗവർണറേറ്റുകളിൽ വാക്സിൻ വിതരണം ഉർജിതമായി നടക്കുകയാണ്. സ്വദേശികൾക്കും വിദേശികൾക്കും ബൂസ്റ്റർ ഡോസടക്കം വ്യാപകമാക്കുന്നതിലൂടെ മഹാമാരിയുടെ വ്യാപനത്തെ തടഞ്ഞ് നിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരിൽ 90 ശതമാനവും വാക്സിനെടുക്കാത്തവരാണെന്ന് ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു. ഒരു ഡോസ് വാക്സിൻ എടുത്തവരിൽ 7.5 ശതമാനമാണ് മരണ നിരക്ക്.
എന്നാൽ, രണ്ട് ഡോസ് എടുത്തവരിൽ 2.5 ശതമാനം ആളുൾ മാത്രമാണ് മരിച്ചിട്ടുള്ളത്. വാക്സിൻ സ്വീകരിക്കാത്തവരിലെ രോഗനിരക്കും ഉയർന്നതാണെന്നും റിപ്പോർട്ട് കാണിക്കുന്നു. രോഗം ബാധിച്ചവരിൽ 89 ശതമാനവും വാക്സിനെടുക്കാത്തവരാണ്. ഒരു ഡോസ് സ്വീകരിച്ച ഏഴ് ശതമാനം ആളുകൾക്കും രണ്ട് ഡോസെടുത്ത 2.5 ശതമാനംപേർക്കും മാത്രമാണ് കോവിഡ് ബാധിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.