വിവിധ ഗവർണറേറ്റുകളിൽ വിദേശികൾക്ക് ബൂസ്റ്റർ ഡോസ്
text_fieldsമസ്കത്ത്: കോവിഡിനെതിരെയുള്ള ബൂസ്റ്റർ ഡോസ് വിവിധ ഗവർണറേറ്റുകളിൽ സ്വദേശികൾക്കും വിദേശികൾക്കും നൽകുന്നത് ഊർജിതമായി തുടരുന്നു.
വടക്കൻ ബാത്തിനയിൽ വിദേശികൾക്ക് സൗജന്യ ബൂസ്റ്റർ ഡോസ് നൽകുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു. ജനുവരി എട്ട് മുതൽ 13വരെ രാവിലെ എട്ട് മുതൽ ഉച്ചക്ക് 1.30വരെ സുഹാറിലെ റീഹാബിലിറ്റേഷൻ സെന്ററിലാണ് വാക്സിനേഷൻ ക്യാമ്പ്. 18 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ സ്വീകരിക്കാവുന്നതാണ്. രണ്ട് ഡോസെടുത്ത് ചുരുങ്ങിയത് മൂന്നുമാസമെങ്കിലും കഴിഞ്ഞവർക്കാണ് മൂന്നാം ഡോസെടുക്കാനാവുക.
ബുറൈമി ഗവൺമെന്റ് ഹോസ്പിറ്റലിന് സമീപമുള്ള സി.ഡി.സി.യി വിദേശികൾക്ക് ബൂസ്റ്റർ ഡോസ് നൽകുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ക്യാമ്പുകളിൽ നല്ല തിരക്കാണ് അനുഭവപ്പെട്ടത്. കനത്ത മഴയെപ്പോലും അവഗണിച്ച് സ്വദേശികളും വിദേശികളുമായി നിരവധിപേർ വാക്സിൻ എടുക്കാൻ എത്തിയത്. തെക്കൻ ബാത്തിനയിൽ ജനുവരി ആറുവരെ റുസ്താഖ് വിലായത്തിലാണ് വാക്സിൻ നൽകുന്നത്. രാവിലെ എട്ട് മുതൽ ഉച്ചക്ക് 1.30വരെയാണ് . ഒന്നും രണ്ടും ഡോസ് എടുക്കാത്തവർക്കും ഇവിടുന്ന് വാക്സിൻ സ്വീകരിക്കാമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ആരോഗ്യമന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ തറാസൂദിലൂടെയോ മുൻകുട്ടി ബുക്ക് ചെയ്യണം. പഴയ മസ്കത്ത് വിമാനത്താവളം കെട്ടിടത്തിൽ നടന്നിരുന്ന വാക്സിൻ ക്യാമ്പ് ജനുവരി ഒമ്പതിന് മാത്രമെ പുനരാംരംഭിക്കുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ചയുണ്ടായ കനത്ത മഴയെ തുടർന്ന് ഇവിടുത്തെ ക്യാമ്പ് താൽകാലികമായി നിർത്തി താൽകാലികമായി നിർത്തിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.