12 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങി
text_fieldsമസ്കത്ത്: രാജ്യത്ത് പ്രതിരോധശേഷി കുറഞ്ഞ 12 വയസ്സിന് മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകിത്തടങ്ങി. ൈഫസർ-ബയോ എൻടെക് വാക്സിനാണ് മൂന്നാംഡോസായി നൽകുന്നത്. പ്രതിരോധശേഷി കുറഞ്ഞ 12 വയസ്സിന് മുകളിലുള്ളവർക്ക് വാക്സിൻ നൽകിയതായി വടക്കൻ ബാത്തിന ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവിസസ് അറിയിച്ചു. രണ്ടാംഡോസ് വാക്സിന് സ്വീകരിച്ച് മൂന്നു മാസം പൂര്‍ത്തിയാക്കിയ 12 വയസ്സും അതിനു മുകളിലുമുള്ള പ്രതിരോധശേഷി കുറഞ്ഞ രോഗികള്‍, അർബുദ ചികിത്സക്ക് വിധേയരായവർ, മജ്ജ അല്ലെങ്കില്‍ അവയവം മാറ്റിെവക്കല്‍, എച്ച്.ഐ.വി ബാധിതർ തുടങ്ങിയവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുക.ഇതിനകം തന്നെ വിവിധ ഗവർണറേറ്റുകളിൽ മറ്റ് വിഭാഗക്കാർക്ക് ബൂസ്റ്റർ ഡോസ് നൽകിത്തുടങ്ങിയിട്ടുണ്ട്. മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുൾപ്പെടെ മുന്‍ഗണന വിഭാഗത്തിലുള്ളവര്‍ക്കാണ് കുത്തിവെപ്പ് നൽകി ത്തുടങ്ങിയത്.
65 വയസ്സും അതില്‍ കൂടുതലുമുള്ളവര്‍, 50 വയസ്സിന് മുകളിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍,കോവിഡ് മുന്‍നിര പോരാളികള്‍, 18 വയസ്സിന് മുകളിലുള്ള നിത്യരോഗികള്‍ (വിട്ടുമാറാത്ത ശ്വാസകോശ രോഗികള്‍, വൃക്കരോഗികള്‍), ജനിതക രക്ത രോഗങ്ങളുള്ളവര്‍, വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തുന്നവര്‍, 7.6 ശതമാനത്തില്‍ കൂടുതല്‍ ഗ്ലൈക്കേറ്റഡ് ഹീമോഗ്ലോബിനുള്ള പ്രമേഹ രോഗികള്‍, രക്തസമ്മര്‍ദ രോഗികള്‍, കരള്‍ രോഗികള്‍ എന്നിവർക്ക് രണ്ടാം ഡോസ് സ്വീകരിച്ച് എട്ടു മാസം കഴിഞ്ഞിട്ടുണ്ടെങ്കിൽ ബൂസ്റ്റർ ഡോസ് എടുക്കാവുന്നതാണ്. ദിവസങ്ങൾക്ക് മുമ്പ് ചേർന്ന കോവിഡ് അവലോകന സുപ്രീം കമ്മിറ്റിയാണ് ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകിയത്.
അതേസമയം, ദിവസം ശരാശരി 15ൽ താഴെ മാത്രം കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നതെങ്കിലും രാജ്യം കോവിഡ് മുക്തമായിട്ടില്ല. ജനസംഖ്യയുടെ വലിയ ഒരു ശതമാനം ആളുകളും വാക്സിൻ എടുത്തിട്ടും പോസിറ്റിവ് കേസുകൾ ദിനേനെ രജിസ്റ്റർ െചയ്യുന്നുണ്ട്. സ്ഥിതികൾ നിയന്ത്രണ വിധേയമാണെങ്കിലും അത്ര നിസ്സാരമായി കാണേണ്ടതില്ലെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ നിയമങ്ങൾ ഇപ്പോഴും പ്രാബല്യത്തിലുണ്ട്. എന്നാൽ ഇതൊക്കെ അവഗണിച്ചാണ് ചില ആളുകളെങ്കിലും മാളിലും പാർക്കുകളിലും ബീച്ചുകളിലും കറങ്ങുന്നത്. സമൂഹത്തിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കുന്നതിലെ അലംഭാവത്തിൽ ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഈദി ആശങ്ക പ്രകടിപ്പിച്ചിരുന്നു. സുപ്രീം കമ്മിറ്റി തിങ്കളാഴ്ച മാധ്യമങ്ങളെ കാണും.
30പേർക്ക് രോഗമുക്തി, 19പേർക്ക് കോവിഡ്
മസ്കത്ത്: കഴിഞ്ഞ മൂന്നു ദിവസത്തിനിടെ രാജ്യത്ത് 30പേർ കോവിഡ് മുക്തരാകുകയും 19പേർക്ക് രോഗം ബാധിച്ചതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 2,99,840 ആളുകൾക്ക് ഇതുവരെ കോവിഡ് ഭേദമായി. 98.5ശതമാനമാണ് രോഗമുക്തി നിരക്ക്. ആകെ 3,04,429 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. നിലവിൽ 476പേരാണ് രോഗബാധിതരായി രാജ്യത്തുള്ളത്. പുതുതായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. പത്തുപേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ മൂന്നുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,113പേരാണ് കോവിഡ് പിടിപെട്ട് ഇതുവരെ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.