ബൂസ്റ്റർ ഡോസ്: ഇടവേള മൂന്നുമാസമായി കുറച്ചു
text_fieldsബൂസ്റ്റർ ഡോസ്: ഇടവേള മൂന്നുമാസമായി കുറച്ചുമസ്കത്ത്: കോവിഡിെനതിരെയുള്ള ബൂസ്റ്റർ ഡോസിെൻറ ഇടവേള മൂന്നു മാസമായി കുറച്ചു. ചൊവ്വാഴ്ച മുതൽ ഇത് പ്രാബല്യത്തിൽവരുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. നേരേത്ത രണ്ട് ഡോസെടുത്ത് ആറുമാസം കഴിഞ്ഞവർക്കായിരുന്നു ബൂസ്റ്റർ ഡോസെടുക്കാൻ അനുവാദമുണ്ടായിരുന്നത്. രാജ്യത്ത് ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 18 വയസ്സിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് നൽകാൻ കോവിഡ് അവലോകന സുപ്രീംകമ്മിറ്റി തീരുമാനിച്ചിരുന്നു. ഏത് വാക്സിനെടുത്തവർക്കും മൂന്നാം ഡോസായി ഫൈസർ-ബയോ എൻടെക് ആണ് നൽകുന്നത്. മുതിര്‍ന്ന പ്രായക്കാര്‍, നിത്യരോഗികള്‍ എന്നിവരുൾപ്പെടെ മുന്‍ഗണനാ വിഭാഗത്തിലുള്ളവര്‍ക്കും നേരേത്ത മൂന്നാം ഡോസ് നൽത്തേുടങ്ങിയിട്ടുണ്ട്. രാജ്യത്ത് മഹാമാരിക്കെതിരിെര ബൂസ്റ്റർ ഡോസ് ആരംഭിച്ചിട്ട് ഇതുവരെ 32,000ത്തിലധികം ആളുകളാണ് വാക്സിൻ സ്വീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയത്തിെൻറ കണക്കുകൾ പറയുന്നു. ലക്ഷ്യമിട്ട ഗ്രൂപ്പിെൻറ ഒരു ശതമാനം മാത്രമാണിത്. ലക്ഷ്യമിട്ട ഗ്രൂപ്പിെൻറ 93 ശതമാനത്തോളം ആളുകൾ ഒന്നാംഡോസ് കുത്തിവെപ്പെടുത്തു. 86 ശതമാനം ആളുകൾ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. ആകെ 6.42 ദശലക്ഷത്തിലധികം ആളുകൾക്കാണ് ഇതുവരെ വാക്സിൻ നൽകിയത്. പുതിയ വകഭേദങ്ങളെ നേരിടാൻ ബൂസ്റ്റർ ഡോസ് എടുക്കേണ്ടത് അത്യാവശ്യമാണെന്ന് ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു. വാക്സിൻ ഡോസുകളുടെ ഫലപ്രാപ്തി ഒരു കാലയളവിനു ശേഷം കുറയും.
ബൂസ്റ്റർ ഡോസ് ഒമിക്രോണിനെതിരെ 70 മുതൽ 75 ശതമാനംവരെ സംരക്ഷണം നൽകുമെന്ന് ഒമാൻ റോയൽ ഹോസ്പിറ്റലിലെ സീനിയർ കൺസൽട്ടൻറും ഇേൻറണൽ മെഡിസിൻ ഡിപ്പാർട്ട്മെൻറിലെ പകർച്ചവ്യാധി വിഭാഗത്തിെൻറ തലവനുമായ ഡോ. ഫാരിയാൽ അൽ ലവതിയ അഭിമുഖത്തിൽ പറഞ്ഞു.
രണ്ട് ഡോസ് എടുത്തവർക്ക് 22.2 ശതമാനം സംരക്ഷണമേ ലഭിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. പുതിയ വകഭേദമായ ഒമിക്രോണും രണ്ടുപേർക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ മഹാമാരിക്കെതിരെ ഉൗർജിതമായ വാക്സിനേഷൻ നടപടികളാണ് അധികൃതരുടെ ഭാഗത്തുനിന്ന് നടക്കുന്നത്്. പലയിടത്തും വിദേശികളടക്കമുള്ളവർക്ക് പ്രത്യേക ക്യാമ്പുകൾ ഒരുക്കിയും കുത്തിവെപ്പ് നൽന്നുണ്ട്. കുറഞ്ഞ വരുമാനമുള്ള പ്രവാസികൾക്ക് അനുഗ്രഹമാണ് ഇത്തരം കേന്ദ്രങ്ങൾ. നിലവിൽ രാജ്യത്ത് വിദേശത്തുനിന്നെത്തിയ രണ്ട് സ്വദേശികൾക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. എല്ലാ ആരോഗ്യസ്ഥാപനങ്ങളിലും ലഭ്യമായ വാക്സിനുകൾ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ പാലിക്കാൻ പൗരന്മാരും താമസക്കാരും തയാറാകണമെന്ന് നേരേത്ത ആരോഗ്യമന്ത്രി അറിയിച്ചിരുന്നു.
ആശങ്കയേറ്റി കേസുകൾ മുകളിലോട്ട്്;31പേർക്ക് കൂടി കോവിഡ്
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ 31പേർക്കുകൂടി കോവിഡ് ബാധിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് മഹാമാരി പിടിപെട്ടവരുടെ എണ്ണം 304,874 ആയി ഉയർന്നു. പുതുതായി മരണങ്ങളെന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 12പേർക്ക് അസുഖം ഭേദമാകുകയും ചെയ്തു. 3,00,203 പേർക്കാണ് ഇതുവരെ രോഗം ഭേദമായത്. 98.5 ശതമാനമാണ് രോഗമുക്തി നിരക്ക്. രണ്ട് ആളുകളെ കൂടി പ്രവേശിപ്പിച്ചതോടെ ആശുപത്രയിൽ കഴിയുന്നവരുടെ എണ്ണം 10 ആയി. ഇതിൽ രണ്ടുപേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4,113 ആളുകളാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്. ഇൗ മാസം ആദ്യമായിട്ടാണ് പ്രതിദിനം കേസുകൾ 30നുമുകളിൽ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്യുന്നത്. ഇൗമാസം11ന് 30 കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നുവെങ്കിലും, വാരാന്ത്യ അവധി കഴിഞ്ഞുള്ള മൂന്നുദിവസത്തെ കണക്കുകളായിരുന്നു അത്. കോവിഡ് കേസുകൾ നേരിയ തോതിൽ വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.