സ്തനാർബുദം വർധിക്കുന്നു; േനരത്തേ കണ്ടെത്തുന്നത് അപകടം ഒഴിവാക്കും
text_fieldsമസ്കത്ത്: അർബുദരോഗം ഒമാെൻറ ആരോഗ്യമേഖലക്ക് ഭീഷണിയായി മാറുകയാണെന്നും നേരത്തേ കണ്ടുപിടിച്ച് ശരിയായ ശ്രദ്ധനൽകുകയും ചികിത്സ നടത്തുകയും ചെയ്യുകയാണെങ്കിൽ ഭീഷണിയിൽനിന്ന് രക്ഷനേടാൻ കഴിയുമെന്നും ആരോഗ്യ വിദഗ്ധർ. സ്തനാർബുദം കണ്ടെത്തിയതിൽ 33 ശതമാനം സ്ത്രീകളും വൈകി ചികിത്സ തേടിയവരാണെന്ന് റോയൽ ആശുപത്രി സ്തനാർബുദ സെൻറർ നടത്തിയ പഠനത്തിൽ പറയുന്നു.
ഇവർ മൂന്നോ നാലോ ഘട്ടത്തിലാണ് ചികിത്സ തേടുന്നത്. നേരത്തെ രോഗം കണ്ടെത്തിയാൽ രോഗം സുഖപ്പെടാൻ എളുപ്പമാണെന്ന് അറിയാമായിരുന്നിട്ട് കൂടിയാണ് ഇങ്ങനെ ചെയ്യുന്നത്. ഒമാനിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് സ്തനാർബുദമാണെന്ന് സൂൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റി നടത്തിയ പഠനത്തിലും പറയുന്നു. അർബുദ കേസുകളിൽ 12.8 ശതമാനവും സ്തനാർബുദമാണ്. സ്ത്രീകളെ ബാധിക്കുന്നതിൽ 21.2 ശതമാനവും ഇതുതന്നെ.
സമൂഹത്തിലെ അർബുദരോഗികളും രോഗമുക്തി നേടിയവരും മറ്റുള്ളവരെ പോലെ തന്നെ പരിഗണിക്കപ്പെടണം. അല്ലാത്തപക്ഷം ഇവർക്ക് വൈകാരികവും മാനസികവുമായ പ്രയാസങ്ങൾ അനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാലും രോഗത്തിനെതിരെയുള്ള സമരം ഒരിക്കലും ഒഴിവാക്കരുതെന്നും ഒമാൻ കാൻസർ അസോസിയേഷൻ വൈസ് പ്രസിഡൻറ് ശൈഖ് സഉൗദ് അൽറവാഹി പറഞ്ഞു. അർബുദം ബാധിച്ച കൂടുതൽ പേർക്കും മരണത്തിൽനിന്ന് രക്ഷപ്പെടാൻ കഴിയും. അതിനാൽ ഇതുസംബന്ധമായ ബോധവത്കരണം അത്യാവശ്യമാണ്.
അർബുദം ഏറെ പ്രയാസമുണ്ടാക്കുന്നതാണ്. അതിനാൽ അതിെൻറ ചികിത്സ അതി േലറെ പ്രയാസം നിറഞ്ഞതാവും. എന്നാലും നമ്മൾ പോരാട്ടം തുടരണമെന്നും അദ്ദേഹം പറഞ്ഞു.തെൻറ ഭാര്യക്ക് സ്തനാർബുദം ബാധിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. രോഗം തിരിച്ചറിഞ്ഞതുമുതൽ അതിനെതിരെ പോരാട്ടവും നടത്തിയിരുന്നു.
ചികിത്സക്കായി അമേരിക്കയിൽ കൊണ്ടുപോയി. സ്തനങ്ങൾ നീക്കം ചെയ്യേണ്ടിവന്നു. തുടർ ചികിത്സക്കായി ഇന്ത്യയിലും പോയിരുന്നു. ഒമാനിലും ചികിത്സകൾ നടത്തി. എന്നാൽ രോഗം ബാധിച്ച് ഏതാനും വർഷങ്ങൾക്കുശേഷം അവൾ മരിച്ചു. അവളോട് സാധാരണ മനുഷ്യരോട് പെരുമാറുന്നതുപോലെയാണ് ഇടപെട്ടത്. ഒരിക്കലും അവളെ ദുഃഖിപ്പിച്ചിരുന്നില്ല -അദ്ദേഹം സ്വന്തം അനുഭവം വിശദീകരിച്ചു.
ഒമാനിൽ സൗജന്യമായി മാമോഗ്രാഫി പരിശോധന നടത്തുന്നുണ്ട്. 40 വയസ്സ് പിന്നിട്ട എല്ലാ രാജ്യക്കാർക്കും ഇത് സൗജന്യമാണ്. ബോധവത്കരണ കാമ്പയിനും സൗജന്യ പരിശോധനക്കുമായി മൊബൈൽ മാമോഗ്രാഫി യൂനിറ്റുകളും ഒമാനിൽ പ്രവർത്തിക്കുന്നുണ്ട്. പരിശോധനയിൽ രോഗലക്ഷണം കാണുന്നവർക്ക് പെ െട്ടന്ന് ചിസിത്സ നടത്താനുള്ള സൗകര്യവും കാൻസർ അസോസിയേഷൻ ചെയ്യുന്നുണ്ട്. സ്ഥിരമായി രോഗപരിശോധന നടത്തണമെന്നും രോഗം നേരത്തേ കണ്ടെത്തുന്നത് ചികിത്സ നടത്തുന്നതും രോഗം സുഖപ്പെടുത്തുമെന്ന സന്ദേശമാണ് നാം നൽകേണ്ടതെന്നും റവാഹി പറഞ്ഞു.
അർബുദത്തെ തോൽപിക്കാൻ മുൻകരുതൽ എടുക്കുകയാണ് വേണ്ടത്. രോഗത്തിനെതിരെ 11 ഗവർണറേറ്റുകളിലും ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ട്. കോവിഡ് കാലത്ത് കാൻസർ രോഗികൾ ആൾക്കൂട്ടം ഒഴിവാക്കണം. ആശുപത്രികളിലും മറ്റും സന്ദർശിക്കു േമ്പാൾ കോവിഡ് രോഗലക്ഷണമുള്ളവരുമായി ഇടപഴകരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.